Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍

26 SEPTEMBER 2020 09:09 AM IST
മലയാളി വാര്‍ത്ത

ആകെ ശിവശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ചെയ്തത് സ്വപ്നയുടെ പുറകേ പോയി എന്നതാണ്. പകരമോ ശിവശങ്കറിനെ സ്വപ്ന ഊറ്റി പണവും സ്വാധീനവും ഉപയോഗപ്പെടുത്തി. പണം ഇന്ന് വരും നാളേം വരും എന്ന അവസ്ഥയിലുള്ള ശിവശങ്കറിനെ സംബന്ധിച്ച് സ്വപ്ന ചോദിച്ച കടങ്ങളെല്ലാം നല്‍കി. മാത്രമല്ല അത് കിട്ടുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാല്‍ ആ കടങ്ങളെല്ലാം എഴുതി തള്ളുകയും ചെയ്തു. പിന്നെ പദവി അതുപയോഗിക്കാനുള്ളതാണ്. സൗഹൃദം വച്ച് ആരോടും ഒന്നു വിളിച്ച് പറഞ്ഞാല്‍ തീരാവുന്ന കാര്യം. പക്ഷെ സ്വപ്നയുടെ ഊരാക്കുരുക്കില്‍ ശിവശങ്കര്‍ പെട്ടതോടെ ആ പണവും പദവിയും സ്വാഹയായി. അങ്ങനെ സ്വപ്നയും ശിവശങ്കറും ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍ വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയായി. വേറെ മുറിയിലാണ് ഇരുന്ന് ചോദ്യം ചെയ്തതെങ്കിലും പഴയ കാര്യങ്ങള്‍ മനസില്‍ തികട്ടി വന്നു. എങ്കിലും ഒരിക്കല്‍ പോലും ശിവശങ്കര്‍ സാറിനെ തള്ളിപ്പറയാന്‍ സ്വപ്ന തയ്യാറായില്ല.

എന്‍.ഐ.എയുടെ ഒടുവിലത്തെ ചോദ്യംചെയ്യലിലും ശിവശങ്കറെ സ്വപ്ന സുരേഷ് സഹായിച്ചു. ശിവശങ്കറുമായി നല്ല സൗഹൃദമായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് പോലുള്ള കാര്യങ്ങളില്‍ സഹായം തേടിയിട്ടില്ല. സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും ഒത്തുചേരലിലും അദ്ദേഹം പങ്കെടുത്തിട്ടില്ല സ്വപ്ന പറഞ്ഞു.


ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ റെഡ്ക്രസന്റ് സര്‍ക്കാര്‍ ധാരണപത്രമുണ്ടാക്കാന്‍ ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച ശിവശങ്കര്‍ പക്ഷേ, കമീഷന്‍ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്ന് മൊഴി നല്‍കി. യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് സ്വപ്ന പറഞ്ഞു. തങ്ങള്‍ക്ക് കുറച്ചുതുക മാത്രമാണ് ലഭിച്ചത്.കോണ്‍സല്‍ ജനറല്‍, ഫിനാന്‍സ് ഓഫിസറായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് തുടങ്ങിയവരാണ് യൂനിടാക്കുമായി ചര്‍ച്ച ചെയ്തതും തുടര്‍നടപടി കൈക്കൊണ്ടതും. ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെടുത്ത ഒരു കോടിയോളം രൂപ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമീഷന്‍ അല്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോള്‍ ശിവശങ്കറെ അറിയിച്ചെന്ന് പറഞ്ഞ സ്വപ്ന ബാഗേജില്‍ സ്വര്‍ണം ആയിരുന്നെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി.വിവരം അറിഞ്ഞിട്ടും ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ആരെയും വിളിച്ചിട്ടില്ല. തങ്ങളുടെ ഫോണ്‍ വിളികളും ചാറ്റും തികച്ചും വ്യക്തിപരമാണെന്നും ഇരുവരും മൊഴിനല്‍കി. ശിവശങ്കറും സമാനമൊഴി നല്‍കിയതിനാല്‍ പ്രതിചേര്‍ക്കാന്‍ തെളിവ് ലഭിച്ചില്ലെന്ന നിലയിലാണ് എന്‍.ഐ.എ. ഇതിന് പിന്നാലെയാണ് മലപോലെ കണ്‍മുമ്പില്‍ സിബിഐ പുലികളിറങ്ങിയത്.

അതേസമയം യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി അടുത്തമാസം എട്ട് വരെ റിമാന്‍ഡ് ചെയ്തു. നാല് ദിവസത്തെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം തിരികെ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് അയച്ചത്.

വ്യാഴാഴ്ച സ്വപ്നയെ ശിവശങ്കറിനൊപ്പം എന്‍.ഐ.എ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ, വിയ്യൂര്‍ ജയിലില്‍ പ്രയാസമുണ്ടെന്ന് സ്വപ്ന അറിയിച്ചതിനെത്തുടര്‍ന്ന് കാക്കനാട് ജയിലിലേക്കാണ് അയച്ചത്.

എന്തായാലും തന്റെ കള്ളമൊഴിയൊന്നും സിബിഐയുടെ അടുത്ത് നടക്കുമെന്ന് സ്വപ്നയ്ക്ക് നന്നായറിയാം. ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ അന്വേഷിക്കുന്ന സിബിഐ സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും ചോദ്യം ചെയ്യും. ഇതേരീതിയിലൊന്നുമല്ല ചോദ്യം ചെയ്യല്‍. ഇതിനെക്കാളും കൊടികെട്ടിയ കൊമ്പന്‍മാരെ ചോദ്യം ചെയ്ത സിബിഐയ്ക്ക് സ്വപ്ന വെറും ചീള് കേസാണ്. എന്തായാലും വരും നാളുകളില്‍ സ്വപ്ന ഒളിപ്പിച്ചത് മണിമണിപോലെ പുറത്തറിയാം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends