Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത ഒഴിവാക്കാന്‍ ചിഞ്ചുവുമായുള്ള ബന്ധം തുടര്‍ന്നാല്‍ നല്ലൊരു ജീവിതം ലഭിക്കില്ലെന്ന ചിന്ത ഉണ്ണികൃഷ്ണനെ അലട്ടി, ഒടുവില്‍

26 SEPTEMBER 2020 08:14 AM IST
മലയാളി വാര്‍ത്ത

ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത ഒഴിവാക്കാന്‍ ചിഞ്ചുവുമായുള്ള ബന്ധം തുടര്‍ന്നാല്‍ നല്ലൊരു ജീവിതം ലഭിക്കില്ലെന്ന ചിന്ത ഉണ്ണികൃഷ്ണനെ അലട്ടി, ഒടുവില്‍ നൂലുകെട്ടിന് പിന്നാലെ 40 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു.

നെടുമങ്ങാട്, പനയമുട്ടം സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ ശിവഗംഗയുടെ മൃതദേഹമാണ് തിരുവല്ലം പള്ളത്തുംകടവിലെ ആറ്റില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേരയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണനെ (24) തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുഞ്ഞിനെ കാണാനില്ലെന്ന ചിഞ്ചുവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


ആറ് വയസുള്ള പെണ്‍കുട്ടിയുടെ അമ്മയായ ചിഞ്ചുവിന്റെ (27) ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വയറിംഗ് തൊഴിലാളിയായ ഉണ്ണിക്കൃഷ്ണനെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് അമ്പലത്തില്‍ വച്ച് ഇരുവരും വിവാഹിതരായി. ഗര്‍ഭിണിയായ ശേഷം ഹോം ഗാര്‍ഡ് കൂടിയായ ചിഞ്ചു ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും അമ്മ സുഗുണ ഇവരുടെ ബന്ധത്തെ അംഗീകരിച്ചില്ല. ഇതിന്റെ പേരില്‍ തിരുവല്ലം പൊലീസില്‍ കേസും നിലവിലുണ്ട്. പിന്നീട് ചിഞ്ചു പനയമുട്ടത്തെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ചയായിരുന്നു നൂലുകെട്ട്. ചടങ്ങിന് ശേഷം വൈകിട്ട് ആറോടെ കുഞ്ഞിനെ അമ്മയെ കാണിക്കണമെന്നുപറഞ്ഞ് പാച്ചല്ലൂരിലേക്ക് വരികയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ ബൈക്കിലും ചിഞ്ചുവും കുഞ്ഞും ഓട്ടോയിലുമായാണ് വന്നത്.

വീടെത്താറായപ്പോള്‍ ചിഞ്ചുവിനെ കണ്ടാല്‍ അമ്മ വഴക്കുണ്ടാക്കുമെന്ന് പറഞ്ഞ ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിരുന്ന ബാസ്‌കറ്റുമായി ബൈക്കില്‍ പോവുകയായിരുന്നു. രാത്രി ഒമ്പതായിട്ടും തിരിച്ചുവരാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. നിരവധി തവണ ഫോണില്‍ വിളിച്ച് കുഞ്ഞിനെ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് തിരുവല്ലത്തിന് സമീപത്തു നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ രണ്ടോടെ കുഞ്ഞിന്റെ മൃതദേഹം ബാസ്‌കറ്റില്‍ അടച്ച നിലയില്‍ കണ്ടെത്തി.? ഉണ്ണികൃഷ്ണനെതിരെ മൊഴിരാത്രി ഏഴോടെ ഉണ്ണിക്കൃഷ്ണന്‍ ആറ്റില്‍ നിന്ന് കയറിവരുന്നത് കണ്ടതായും ചോദിച്ചപ്പോള്‍ ചവറു കളയാന്‍ വന്നതാണെന്ന് പറഞ്ഞതായും പ്രദേശവാസി രാജന്‍ മൊഴി നല്‍കി.

ആദ്യം കുഞ്ഞുമായി ആറ്റിനരികിലെത്തിയപ്പോള്‍ മണ്‍തിട്ടയിടിഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞ ഉണ്ണിക്കൃഷ്ണന്‍ പിന്നീട് കുഞ്ഞിനെ വെള്ളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.? കൃത്യം കുഞ്ഞെന്ന ബാദ്ധ്യത ഒഴിവാക്കാന്‍ചിഞ്ചുവുമായുള്ള ബന്ധം തുടര്‍ന്നാല്‍ നല്ലൊരു ജീവിതം ലഭിക്കില്ലെന്ന ചിന്തയില്‍ നിന്നാണ് ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് കൃത്യം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (1 hour ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (3 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (4 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (5 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (5 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (5 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

Malayali Vartha Recommends