വിപ്പ് ലംഘിച്ച ജോസ് വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്ക ണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്ന് പി.ജെ. ജോസഫ്

കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. വിപ്പ് ലംഘിച്ച ജോസ്വിഭാഗം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് തിങ്കളാഴ്ച കത്ത് നല്‍കുമെന്ന് അറിയിച്ചു.
പുറപ്പുഴയിലെ വസതിയില്‍ വച്ച് ജോസ്പക്ഷംവിട്ട മുന്‍ എം.എല്‍.എ. ജോസഫ് എം. പുതുശേരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു പി.ജെ ജോസഫ്.
താനാണ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെന്നും മറുവിഭാഗത്തിന് അയോഗ്യതാ ആവശ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും ജോസഫ് ചൂണ്ടിക്കാട്ടി. ഡെപ്യൂട്ടി ലീഡര്‍ സി.എഫ്. തോമസും വിപ്പ് മോന്‍സ് ജോസഫുമാണ്. കെ.എം. മാണിയുടെ അഭാവത്തില്‍ ഒഴിവുകള്‍ നികത്തണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ കത്തു നല്‍കിയിരുന്നു.
തുടര്‍ന്ന്് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വിപ്പ് എന്നിവരെ അഞ്ചില്‍ മൂന്നുപേര്‍ ചേര്‍ന്ന് തെരഞ്ഞെടുത്തു. നിയമപരമായി തെരഞ്ഞെടുത്ത വിപ്പാണ് അവിശ്വാസത്തില്‍ വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും ജയരാജനും കത്ത് നല്‍കിയത്. എന്നാല്‍ എതിര്‍പക്ഷം അതു ലംഘിച്ചു. ജോസ് കെ. മാണി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്നും ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha


























