പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം യുഎഇയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്കും അറിയാമായിരുന്നു; വിദേശത്തു നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്കു കമ്മിഷൻ ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കുകിട്ടിയതെന്ന് ശിവശങ്കർ

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.അപ്പോൾ ’സ്വപ്നയുടെ ‘ലോക്കർ സ്വത്ത്’ സംബന്ധിച്ചു ചില നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മുൻപാകെ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെവിശദാംശങ്ങൾ സിബിഐ ശേഖരിക്കുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിലെ വിദേശപണമിടപാടിനെക്കുറിച്ചു ശിവശങ്കർ എൻഐഎക്കും എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും നൽകിയ മൊഴികൾ സിബിഐ പരിശോധിക്കുകയും ചെയ്തു. പ്രളയദുരിതാശ്വാസത്തിനു വിദേശസഹായം തേടി സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം യുഎഇയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്കും അറിയാമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് . ഉദ്യോഗസ്ഥർ മടങ്ങിയതിനു ശേഷം യുഎഇ കോൺസുലേറ്റിലെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സ്വപ്ന നടത്തിയ സമാന്തരചർച്ചകളെ തുടർന്നാണു പദ്ധതിയുടെ മറവിൽ നടത്തിയ കമ്മിഷൻ ഇടപാടുകളുടെൾക്ക് തുടക്കം കുറിച്ചത് .
ഇതേക്കുറിച്ചു ശിവശങ്കറിനും അറിവുണ്ടായിരുന്നതായിട്ടാണ് അന്വേഷണസംഘങ്ങളുടെ നിഗമനം. എന്നാൽ വിദേശത്തു നിന്നു സാമ്പത്തിക സഹായം സ്വരൂപിക്കുന്ന ഇടനിലക്കാർക്കു കമ്മിഷൻ ലഭിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്ന ഉപദേശമാണു തനിക്കുകിട്ടിയതിനായിരുന്നു ശിവശങ്കറിന്റെ മൊഴി.കമ്മിഷൻ തുകയിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവുംസ്വർണവും അവരുടേതു മാത്രമാണെന്നും ശിവശങ്കർ മൊഴി നൽകുകയും ചെയ്തു . ലോക്കർ തുറക്കാൻ സഹായിച്ച ചാർട്ടേഡ്അക്കൗണ്ടന്റ് പരിചയക്കാരനാണ്. യുഎഇ കോൺസുലേറ്റിന്റെ സാമ്പത്തിക ഇടപാടുകൾക്കു നിയമോപദേശ നൽകാൻ കഴിയുന്ന വിശ്വസിക്കാവുന്ന ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തണമെന്നാവശ്യപ്പെട്ടതു സ്വപ്നയാണ്. അങ്ങനെയാണു നേരിട്ടറിയാവുന്ന ഒരാളെ പരിചയപ്പെടുത്തിയത് എന്നും വെളിപ്പെടുത്തുകയുണ്ടായി .
https://www.facebook.com/Malayalivartha


























