ഗർഭിണിയായതു മുതൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു; ഗർഭഛിദ്രം നടത്തണമെന്ന ഉണ്ണികൃഷ്ണന്റെ ആവശ്യത്തിനു ചിഞ്ചു വഴങ്ങിയില്ല; രണ്ടാം വിവാഹത്തിലെ അസ്വാരസ്യങ്ങളിൽ ബലിയാടായത് കുഞ്ഞ്

ശരണ്യയെ പോലെ ക്രൂരയായ ഓർമ്മയെ കണ്ട മലയാളികൾ ഇപ്പോൾ അതേ ക്രൂരതയുള്ള ഒരു പിതാവിനെ കൂടെ കണ്ടിരിക്കുകയാണ്. 40 ദിവസം മാത്രമായ പെൺകുഞ്ഞിനെ നൂൽ കെട്ടു ചടങ്ങു കഴിഞ്ഞതോടെ ബാസ്കറ്റിലാക്കി കരമനയാറ്റിൽ മുക്കിക്കൊലപ്പെടുത്തിയ വിവരം കേരളം നെഞ്ചിൽ കൈ വച്ചായിരുന്നു അറിഞ്ഞത് . ശിവഗംഗയെന്ന മകളെ കൊലചെയ്ത സംഭവത്തിൽ പിതാവ് പാച്ചല്ലൂർ പേരയിൽ വീട്ടിൽ ഉണ്ണികൃഷ്ണ(24)നെ അറസ്റ്റു ചെയ്തു. നാടു വിറങ്ങലിച്ച കൊടും ക്രൂരത നടന്നത് വ്യാഴം രാത്രിയിൽ. നൂൽകെട്ടിന് അണിയിച്ച ആഭരണങ്ങളോടെ ശിവഗംഗയുടെ കുഞ്ഞുശരീരം ബാസ്കറ്റിനുള്ളിൽ പുഴയിൽ നിന്ന് അഗ്നിശമന സേന കണ്ടെടുക്കുന്നത് പുലർച്ചെ രണ്ടരയോടെയായിരുന്നു
നിയമപരമായി വിവാഹിതരാകാത്ത മാതാപിതാക്കൾക്കിടയിൽ കുഞ്ഞിനെ പരിപാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇതിലേക്ക് നയിച്ചത്. ഉണ്ണികൃഷ്ണന്റെ ഭാര്യ ചിഞ്ചുവിന്റെ നെടുമങ്ങാട് പനയമുട്ടം കുഴിനട പുന്നയിൽ വീട്ടിലായിരുന്നു വ്യാഴാഴ്ച നൂൽ കെട്ട് നടന്നത് . പിന്നീട് കുഞ്ഞിനെ തന്റെ മാതാവിനെ കാണിക്കാമെന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പാച്ചല്ലൂരിലെത്തിയത്. ഭാര്യ ചിഞ്ചുവും കുഞ്ഞും ഓട്ടോറിക്ഷയിലും ഉണ്ണികൃഷ്ണൻ ബൈക്കിലുമായിരുന്നു യാത്ര.
ഗർഭിണിയായതു മുതൽ ഇരുവരും വഴക്കായിരുന്നുവെന്നും ഗർഭഛിദ്രം നടത്തണമെന്ന ഉണ്ണികൃഷ്ണന്റെ ആവശ്യത്തിനു ചിഞ്ചു വഴങ്ങിയില്ലെന്നും. പൊലീസ് പറയുന്നു. കുഞ്ഞു പിറന്ന ശേഷം വഴക്കു പതിവായി. കുഞ്ഞിനെ പരിപാലിക്കുന്ന കാര്യത്തിൽ തർക്കം രൂക്ഷമായി. നിയമപരമായ വിവാഹം കഴിയാത്തതിനാൽ ഉണ്ണികൃഷ്ണൻ വേറെ കല്യാണ്ം കഴിക്കുമെന്ന് ചിഞ്ചു ഭയപ്പെട്ടിരുന്നു . ചിഞ്ചുവിന്റേത് രണ്ടാം വിവാഹമാണെന്നു പൊലീസ് കണ്ടെതതി.
ആദ്യ വിവാഹ ത്തിൽ ആറു വയസുള്ള മകളുണ്ച്,. ആദ്യ ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ചിഞ്ചുവിന്റെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. നഗരത്തിൽ ട്രാഫിക് വാർഡനായി ചിഞ്ചു ജോലി നോക്കുന്നതിനിടെ ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണനുമായി ഫെയ്ബുക്കുവഴിയാണ് അടുക്കുന്നത്.. ഇരു വീട്ടുകാരുടെയും എതിർപ്പുകളെ മറികടന്നുള്ള വിവാഹത്തെത്തുടർന്ന് ഇവർ വാടകക്കായിരുന്നുവത്രെ താമസം. വഴക്ക് ഒരുഘട്ടത്തിൽ തിരുവല്ലം പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു . ഈ കൊലപാതകത്തെ സംബന്ധിച്ച് പുറത്ത് വരുന്നത് ആരെയും നടുക്കുന്ന സത്യങ്ങളാണ്
കരുമം റോഡിൽ മധുപാലത്തിനു സമീപം ഓട്ടോ റിക്ഷ നിർത്തി കുഞ്ഞിനെ കിടത്തിയ ബാസ്കറ്റുമെടുത്ത് ഭാര്യയെയും കൂട്ടി ഉണ്ണി ബൈക്കിൽ യാത്ര തുടർന്നു. പിന്നീട് ചിഞ്ചുവിനെ വഴിയിൽ ഇറക്കി വിട്ട് കുഞ്ഞടങ്ങിയ ബാസ്കറ്റുമായി ഉണ്ണികൃഷ്ണൻ ബൈക്കിൽ യാത്ര തുടർന്നു. വളരെ നേരമായിട്ടും കാണാതായതോടെ രാത്രി 9.30നാണ് പൊലീസിൽ പരാതിപ്പെടുന്നത് ഉണ്ണികൃഷ്ണന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ട പൊലീസിന് പരസ്പരവിരുദ്ധമായ മറുപടിയും കരച്ചിലുമാണ് ലഭിച്ചത്. തുടർന്ന് തിരുവല്ലം ജംക്‌ഷനിൽ ബൈക്കുമായി ഇയാളെ പിടികൂടി.
കുഞ്ഞിനെ ഉപേക്ഷിച്ചെന്നു പറഞ്ഞ ഉണ്ണികൃഷ്ണൻ തിരുവല്ലം പാലം, കോവളം പാറമട, കോവളം,ആഴാകുളം പാലം എന്നീ സ്ഥലങ്ങൾ മാറി മാറി പറഞ്ഞതോടെ പൊലീസ് വലഞ്ഞു.റോഡരികിൽ ഉപേക്ഷിച്ച കുഞ്ഞിനെ ആരെങ്കിലും തട്ടിയെടുക്കുക. തെരുവുനായ്ക്കൾ അപായപ്പെടുത്തുക തുടങ്ങിയ സാധ്യതകളും പരിഗണിച്ചു കോവളം മുതൽ ശംഖുമുഖം വരെ രാത്രി പൊലീസ് തിരഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ ഉണ്ണിക്കൃഷ്ണനെ വീണ്ടും ചോദ്യം ചെയ്തു . അപ്പൊഴാണ് കൊലപാതകത്തിന്റെ നടുക്കുന്ന കഥ വെളിപ്പെട്ടത്. തിരുവല്ലം മഠത്തുനട റോഡിൽ കരമനയാറിന്റെ പള്ളത്തുകടവിനു സമീപം പിഞ്ചു കുഞ്ഞിനെ ബാഗോടെ മുക്കി താഴ്ത്ത്തുകയായിരുന്നുവെന്നു പൊലീസിനോടു പറഞ്ഞു. തുടർന്നാണ് ഫയർ ഫോഴ്സെത്തിയത്.
https://www.facebook.com/Malayalivartha


























