പെരിന്തല്‍മണ്ണ ദേശീയ പാതയ്ക്ക് സമീപം പാചകവാതകം ചോര്‍ന്ന് കട കത്തിനശിച്ചു

ദേശീയപാതക്ക് അരികില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കടയില്‍ പാചകവാതകം ചോര്‍ന്ന് കട കത്തിനശിച്ചു. കോവിഡ് നിയന്ത്രണത്തില്‍ നിര്‍ത്തിവെച്ച കട വീണ്ടും തുറക്കാന്‍ ഉടമ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ മുഹമ്മദലിയും ഭാര്യയും അകത്ത് ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അതിനിടെ സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്നാണ് തീപടര്‍ന്നത്.
പെരിന്തല്‍മണ്ണ ഫയര്‍ ആന്‍ഡ് റസക്യൂ വിഭാഗത്തില്‍ അറിയിച്ചതോടെ സ്‌റ്റേഷന്‍ ഓഫിസര്‍ സി. ബാബുരാജ്, സീനിയര്‍ ഫയര്‍ ഓഫിസര്‍ വി.അബ്ദുല്‍ സലീം, ഫയര്‍ ഓഫിസര്‍മാരായ സുജിത്, ബൈജു, സുഭാഷ്, മെക്കാനിക് പ്രമോദ്, ഹോംഗാര്‍ഡ് അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
"
https://www.facebook.com/Malayalivartha


























