പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ... കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നിയമനടപടിയുമായി സി.ബി.ഐ. കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ്. സി.ആര്‍.പി.സി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് സി.ബി.ഐ സമന്‍സ് നല്‍കി. സി. ആര്‍.പി.സി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. ഈ വകുപ്പ് കേരളത്തില്‍ സി.ബി.ഐ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്.
ഏഴ് തവണ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് കേസ് ഡയറി നല്‍കിയില്ല. സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. രേഖകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയേയും സമീപിച്ചു. തിങ്കളാഴ്ചയാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.
"
https://www.facebook.com/Malayalivartha