പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐയും സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ തര്‍ക്കം...

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐയും സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ തര്‍ക്കം. ഏഴു തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തര്‍ക്കമായത്. പെരിയ കേസിന്റെ കേസ് ഡയറി തല്‍ക്കാലം സിബിഐക്ക് കൈമാറാനാകില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണനയില്‍ ആയതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു വാദം. ഉത്തരവ് വരുന്നതിനു മുന്‍പ് കേസ് ഡയറി ആവശ്യമെങ്കില്‍ സിബിഐ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടത് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേസിന്റെ പ്രത്യേകത പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പെരിയ കൊലപാതക്കേസിന്റെ കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ ക്രൈം ബ്രാഞ്ച് ഹാജരാക്കിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ചിന് സിബിഐ സമന്‍സ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























