തിരുവനന്തപുരം വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആത്മഹത്യയ്ക്കു ശ്രമിച്ചു

തിരുവനന്തപുരം വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണന്‍ സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ പത്തു മണിയോടുകൂടിയായിരുന്നു സംഭവമുണ്ടായത്. തുണിയില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഇയാളെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























