ഹൈക്കോടതിയില്‍ സിബിഐയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, പെരിയ ഇരട്ടക്കൊലപാതക കേസിൽ നാടകീയ രംഗങ്ങൾ... പെരിയ കേസിന്റെ കേസ് ഡയറി തല്‍ക്കാലം സിബിഐക്ക് കൈമാറാനാകില്ലെന്ന് സർക്കാർ, സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്ന് സിബിഐ

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐയും സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ തര്‍ക്കം. ഏഴു തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് തര്‍ക്കമായത്. പെരിയ കേസിന്റെ കേസ് ഡയറി തല്‍ക്കാലം സിബിഐക്ക് കൈമാറാനാകില്ല എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണനയില്‍ ആയതിനാലാണ് കേസ് ഡയറി കൈമാറാത്തതെന്നായിരുന്നു വാദം. ഉത്തരവ് വരുന്നതിനു മുന്‍പ് കേസ് ഡയറി ആവശ്യമെങ്കില്‍ സിബിഐ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടത് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കേസിന്റെ പ്രത്യേകത പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് വരും വരെ കേസ് ഡയറി ഹൈക്കോടതിയില്‍ സൂക്ഷിക്കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പെരിയ കൊലപാതക്കേസിന്റെ കേസ് ഡയറി ഉള്‍പ്പടെയുള്ള രേഖകള്‍ ക്രൈം ബ്രാഞ്ച് ഹാജരാക്കിയിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ചിന് സിബിഐ സമന്‍സ് അയച്ചിട്ടുണ്ട്.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി ഉത്തരവിന് ശേഷവും അന്വേഷണ ഫയലുകള്‍ കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിയിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിബിഐ. ഇനിയും കേസ് ഡയറി കൈമാറിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സിബിഐ സിആർപിസി 91 പ്രകാരം നോട്ടിസ് നൽകി. ആറു തവണ കത്ത് നൽകിയിട്ടും കൈമാറാത്തതിനെ തുടർന്നാണ് അപൂർവ നടപടി. സിബിഐ ഉദ്യോഗസ്ഥര്‍ പലതവണ കത്ത് നല്‍കിയിട്ടും ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി. സര്‍ക്കാരിന്റെ എതിര്‍പ്പുകളെല്ലാം തള്ളി പെരിയ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി ശരിവച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. ഇതിനകം അന്വേഷണ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പലതവണ ക്രൈംബ്രാഞ്ച് മേധാവിക്കും എസ്പിക്കും കത്ത് നല്‍കി.
പക്ഷെ ഉടന്‍ തരാമെന്ന മറുപടിയല്ലാതെ ഫയലുമാത്രം കിട്ടുന്നില്ല. കോടതി ഉത്തരവിടുന്ന കേസുകളില്‍ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന മുറയ്ക്ക് ഫയലുകള്‍ കൈമാറുന്ന കീഴ്‌വഴക്കമാണ് സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസില്‍ പൊലീസ് തെറ്റിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആർ റജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അന്നും കേസ് ഫയലുകള്‍ കൈമാറാതെ ക്രൈംബ്രാഞ്ച് അന്വേഷണം മുടക്കുകയായിരുന്നു
ഫയലുകള്‍ കിട്ടാതെ അന്വേഷണം നടത്താനാവുന്നില്ലെന്ന് സിബിഐ പറഞ്ഞതോടെയായിരുന്നു ഡിവിഷന്‍ ബെഞ്ച് വേഗത്തില്‍ കേസ് പരിഗണിച്ചതും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതും. സര്‍ക്കാരിന് ഏറെ തിരിച്ചടിയായ ആ കോടതി ഉത്തരവിനു ശേഷവും പൊലീസ് ഒളിച്ചുകളിക്കുകയാണ്. അനുമതി കിട്ടാത്തതിനാലാണ് രേഖകള്‍ കൈമാറാത്തതെന്നും ഫയൽ ഇല്ലെങ്കിലും സിബിഐക്ക് അന്വേഷണം തുടങ്ങാമെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ വിശദീകരണം നൽകിയിരുന്നത്
https://www.facebook.com/Malayalivartha