'ആത്മാഭിമാനത്തിന് പോറലേറ്റ ഇന്ത്യയിലെ ദളിതരുടെ, കർഷകരുടെ, തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനം തിരികെ പിടിക്കാൻ, ദീർഘവീക്ഷണവും, ദൃഢനിശ്ചയവുമുള്ള നേതാവിനായി കാത്തിരിക്കുകയാണ്...' പിന്തുണയുമായി ജോമോൾ ജോസഫ്
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച രാത്രിയോടെയാണ് ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അതിസാഹസികമായി സന്ദര്‍ശിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത ഇരുവരോടും വിവരിക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുമായും, രാഹുലിനെ രാജീവുമായും ഉപമിക്കുന്നരോട്.. മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്‌ലാ മാടശ്ശേരി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
പ്രിയങ്കാ ഗാന്ധിയെ ഇന്ദിരയുമായും, രാഹുലിനെ രാജീവുമായും ഉപമിക്കുന്നരോട്..
ആരും ആർക്കും പകരമല്ല, ചരിത്രം പുനസൃഷ്ടിക്കുകയല്ല, മറിച്ച് പുതുയുഗത്തിൽ ചരിത്രം എഴുതിച്ചേർക്കുകയാണ് യഥാർത്ഥത്തിലുള്ള നേതാക്കൾ ചെയ്യേണ്ടത്. വസ്ത്രധാരണം കൊണ്ടും, ഇടപെടലുകൾ കൊണ്ടും അനുകരണം നടത്തലല്ല, മറിച്ച് പ്രവർത്തനത്തിലൂടെ തന്റേതായ കാൽപ്പാടുകളും കയ്യൊപ്പുകളും പതിപ്പിക്കാനാകണം നേതാക്കൾ ശ്രമിക്കേണ്ടത്. അതിനുമപ്പുറം കൽപ്പിച്ചു നൽകുന്ന, പാപ്പകളും മുദ്രകളും മുദ്രണങ്ങളും ഒക്കെത്തന്നെ അവനവന്റേതായ വ്യക്തിത്വം ഇല്ലാതാക്കാനേ ഉപകരിക്കൂ. സംഘപരിവാറിന് മുന്നിൽ പതറിപ്പോയ, രാജ്യം നഷ്ടപ്പെട്ട രാജാവ് എന്ന കാഴ്ചയിൽ നിന്നും എത്ര മനോഹരമായാണ് ഹത്രസിൽ രാഹുലും പ്രിയ്യങ്കയും കോൺഗ്രസ്സും ഉയിർത്തെഴുന്നേറ്റത്?
വെറുമൊരു പോലീസുകാരനാൽ ഉന്തിതള്ളി കാട്ടിലേക്കിടപ്പെട്ട രാഹുലിൽ നിന്നും, തന്റെ ശരീരത്തിൽ ബലമായി പിടിച്ചുവലിച്ച പോലീസുകാരന്റെ കൈകൾ പിടിച്ചു വലിച്ചെറിഞ്ഞ്, പോലീസുയർത്തിയ ബാരിക്കേഡുകളെ കണ്ട് പിന്തിരിഞ്ഞോടില്ല എന്ന ദൃഢനിശ്ചയമെടുത്ത് നരിട്ടപ്പോൾ, തലേ ദിവസം തന്നെ തള്ളിമറിച്ചിട്ട അതേ പോലീസ് സുരക്ഷയൊരുക്കി ആനയിച്ച് ഹത്രസിലേക്ക് കൊണ്ടുപോയ കാഴ്ച സമീപകാല ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിൽ വേറിട്ട കാഴ്ചയായി. സ്വയം കാറോടിച്ച് ദില്ലിയിൽ നിന്നും ഹത്രസിലേക്ക് വന്ന പ്രിയ്യങ്കയും, അതിനുശേഷം മാനിഷ വാത്മീകിയുടെ വീട്ടിലെത്തിയ പ്രിയ്യങ്കയുട നെഞ്ചിലേക്ക് മാനിഷയുടെ അമ്മ മുഖം ചേർത്തുവെച്ച് വിതുമ്പിയ കാഴ്ചയും യഥാർത്ഥ നേതാവ് ആരായിരിക്കണം എന്നതിനും, എങ്ങനെയായിരിക്കണം എന്നതിനും നേർക്കാഴ്ചയൊരുക്കിയ ചിത്രങ്ങളായി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടും എന്നതുറപ്പാണ്.
ഈ പുതുശോഭ കോൺഗ്രസ്സിന് പുതിയൊരു തുടക്കമായി മാറണം. സംഘപരിവാറിനെ ഭയന്ന് പരമ്പരാഗതമായി കൈവശം വന്നുചേർന്ന സ്വന്തം തട്ടകത്തിൽ നിന്നും തെക്കേഇന്ത്യയിലെ കൊച്ചുകേരളത്തിനലെ കൊച്ചുമൂലയായ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ നാടായ വയനാടൻ മണ്ണിലെത്തി രാഷ്ട്രീയ അഭയം തേടിയതുപോലുള്ള നീക്കമല്ല, രാജ്യത്തിന് വേണ്ടത്. യുപിയിലെ ഹത്രസിൽ, സംഘപരിവാരം കെട്ടിപ്പൊക്കിയ കോട്ടയിലേക്ക് ഇന്നലെ നടന്നുകയറിയതുപോലെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള സംഘപരിവാരത്തിന്റെ ഭൂമികകളിലേക്ക് കടന്നുകയറാനും, അതുവഴി രാജ്യത്തെ സാധാരണക്കാരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും മനസ്സുകളിലേക്കും നടന്നുകയറാൻ രാഹുലിനും, പ്രിയ്യങ്കക്കും കോൺഗ്രസ്സിനും കഴിയട്ടെ. അതിനായി വലിയ സന്നാഹങ്ങളൊന്നും ആവശ്യമില്ല, പകരം ദൃഢനിശ്ചയം മാത്രം മതി കൈമുതലായി. ദൃഢനിശ്ചയമുള്ള നേതാവിലേക്ക് ജനം എത്തിച്ചേർന്ന് ആ നേതാവിന് സംരക്ഷണ വലയം അവർ തീർത്തുകൊള്ളും.
ആത്മാഭിമാനത്തിന് പോറലേറ്റ ഇന്ത്യയിലെ ദളിതരുടെ, കർഷകരുടെ, തൊഴിലാളിവർഗ്ഗത്തിന്റെ ആത്മാഭിമാനം തിരികെ പിടിക്കാൻ, ദീർഘവീക്ഷണവും, ദൃഢനിശ്ചയവുമുള്ള നേതാവിനായി കാത്തിരിക്കുകയാണ് ഈ രാജ്യത്തെ സാധാരണ ജനത. അവർക്ക് കൊടിയുടെ നിറമോ വിളിക്കുന്ന മുദ്രാവാക്യമോ അല്ല പ്രധാനം, മറിച്ച് അവരുടെ പട്ടിണിയും ദാരിദ്ര്യവും നേരിടുന്ന ചൂഷണവും ഇല്ലാതാക്കാൻ കെൽപ്പുള്ള, അവരെ മനസ്സിലാക്കുന്ന നേതൃത്വമാണ്.രാഹുലിനും പ്രിയ്യങ്കക്കും കോൺഗ്രസ്സിനും ഹൃദയാഭിവാദ്യങ്ങൾ..
https://www.facebook.com/Malayalivartha


























