Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുപിയിൽ ഇടയ്ക്കിടെ ആവർത്തിക്കപ്പെടുന്ന പീഡനങ്ങൾക്ക് സർക്കാരിനുള്ള താക്കീത്; ഹത്രാസ് അവർത്തിക്കപ്പെടാതിരിക്കാനുള്ള താക്കീത്, യുപിയെ പറയുന്നവർ അറിയുക, നമ്പർ വൺ എന്ന് നമ്മൾ അവകാശപ്പെടുന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നടക്കുന്ന പീഡനങ്ങളുടെ കഥ

04 OCTOBER 2020 09:48 PM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച ആയത് കൊണ്ട് ഒക്ടോബർ 4-ലെ പത്രം ഞാൻ വിശദമായി വായിച്ചത് കുറെ വൈകിയാണ്. അതിൽ ആദ്യ പേജിൽ കണ്ണീരൊപ്പി രാഹുൽ - പ്രിയങ്ക ' യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് യുപി പോലീസിൻ്റെ എല്ലാ വിലക്കുകളും മറികടന്ന് രാഹുലും പ്രിയങ്കയും സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു എന്നത് എനിക്കും ഏറെ ആശ്വാസകരമായി തോന്നി. ഇത്തരം ക്രൂരകൃതങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറായത് ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ഇടയാക്കും. യുപിയിൽ ഇടയ്ക്കിടെ ആവർത്തിക്കപ്പെടുന്ന പീഡനങ്ങൾക്ക് സർക്കാരിനുള്ള താക്കീതാണ് അത്. ഈ പീഡനം സർക്കാർ അറിഞ്ഞു കൊണ്ട് ഉണ്ടായതല്ല.പക്ഷേ ഇന്നും യുപിയിൽ നിലനിൽക്കുന്ന ഇത്തരം അരാജകത്വങ്ങളെ നിയന്ത്രിക്കാൻ പോലീസിന് കഴിയുന്നില്ല.

പീഡനത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശവസംസ്ക്കാരം പോലും കുടുംബത്തെയോ സമൂഹത്തെയോ വിശ്വാസത്തിൽ എടുത്ത് നടത്താൻ ജില്ലാ ഭരണകൂടത്തിനോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിനോ കഴിയാതിരുന്നത് ഖേദകരവും ലജ്ജാകരവുമാണ്. അതിന് ഉത്തരവാദികൾ ആയവർക്ക് എതിരെ ഒരു ദയയും ഇല്ലാത്ത നടപടികൾ ഉണ്ടാകുകയും വേണം. ആ വാർത്തയുടെ അവസാനത്തെ ഒരു പാരഗ്രാഫ് വായിച്ചപ്പോൾ മറ്റൊരു ചിന്ത കൂടി കടന്നു വന്നു. 2 വർഷ'ത്തിനു ശേഷം യുപിയിൽ നിയമസഭാ തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ കോൺസ്റ്റ് ദേശീയ നേതൃത്വത്തിൻ്റെ സന്ദർശനത്തിന് രാഷ്ട്രിയ പ്രാധാന്യവും ഏറി.SP, BS P നേതാക്കൾ ഇന്ന് വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടെയാണ് എനിക്ക് ഒരു പ്രശ്നം തോന്നുന്നത്. ഇത്തരം ക്രൂരതകൾക്കെതിരെ ഉള്ള പ്രതിഷേധവും പ്രതികരണവും കലാ കാലങ്ങളായി ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം ഉണരുകയും പിന്നീട് ചെറുതും വലുതുമായ മറ്റ് പല സംഭവങ്ങൾ തടയിടാൻ കഴിയാതെ പോകുന്നതുമല്ലേ ഇത്തരം കൊടും ക്രൂരതകൾ ആവർത്തിക്കാൻ കാരണം.

ഏത് രാഷ്ട്രീയ കക്ഷികൾ ഭരിച്ചാലും ഇത്തരം കൊടും പാതകൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയമായ ഭിന്നാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പറഞ്ഞാൽ കുറ്റം പറയാനാവില്ല. ലക്നോവിൽ വർഷങ്ങളോളം താമസിച്ചിട്ടുള്ള എൻ്റെ ഒരു മലയാളി സുഹൃത്ത് പറഞ്ഞ കാര്യം ഓർമ്മ വരുന്നു.ചെറുതും വലുതുമായ എല്ലാ പാർട്ടികളുടെയും ചെറുകിട നേതാക്കൾ പോലും തോക്ക് ഏന്തിയും തോക്ക് പിടിച്ച മൂന്നാല് ഗുണ്ടകളുമായി കറങ്ങുന്നത് ഒരു പതിവ് കാഴ്ചയാണ് അത്രേ. ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയില്ല.

നമുക്ക് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വികസനമില്ലായ്മയിലോ ഗുണ്ടാ രാജി ലോ ജാതി ഉച്ചനീചത്വങ്ങളോ നില നിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്നതു പോലെയോ അതിനെക്കാൾ ഏറെയോ പീഡനങ്ങളും സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നു എന്നു പറയുമ്പോൾ ഏത് സാക്ഷരതയിലാണ് നാം അഭിമാനിക്കേണ്ടത്?ഏത് നമ്പർ വൺ എന്ന് പറഞ്ഞാണ് നമ്മൾ വീരവാദം മുഴക്കേണ്ടത്? ഒരു വാളയാർ സംഭവമോ ഒരു വൈദികൻ്റെ പീഡ നമോ ഒരു ആംബുലൻസ് പീഡനം മാത്രം വിവാദമാകുമ്പോൾ 20 44 പീഡനക്കേസുകളിൽ 2040 ലേറെ കേസുകൾ ഒന്നോ രണ്ടോ ആഴ്ചയിലെ വാർത്തകൾക്ക് അപ്പുറം എന്താകുന്നു എന്നു പോലും നമ്മൾക്ക് അറിയില്ല.

ഇതിൽ തന്നെ പലതും വാർത്ത പോലും ആകാറില്ല. ഇവിടെയാണ് നാം സ്വയം ശിക്ഷ ഏറ്റു വാങ്ങേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾക്ക് എതിരെ പ്രതികരിക്കണം. നാടിൻ്റെ ദേശീയ താല്പര്യത്തിന് അത് ആവശ്യമാണ്. പക്ഷേ സ്വന്തം വീട്ടിൽ നടക്കുന്ന ക്രൂരതകളെ കാണാതെ പോകുന്നത് രാഷ്ട്രീയത്തിൻ്റെ പേരിലായാലും പ്രാദേശികതയുടെ പേരിലായാലും ഇരട്ടത്താപ്പ് എന്ന് പറയേണ്ടി വരും. കാരണം പീഡിപ്പിക്കുന്നത് എവിടെ ആയാലും അവർ നമ്മുടെ അമ്മമാരോ സഹോദരിമാരോ ആണ്. അവർക്ക് നീതി കിട്ടണം' സംരക്ഷിക്കപ്പെട്ടണം

യു പി യെ കുറിച്ചുള്ള ഈ ചിന്തകഴിഞ്ഞ് പത്രത്തിൻ്റെ അകത്തെ പേജിലേക്ക് കടന്നു. അപ്പോൾ പ്രാദേശിക പേജിൽ ഇതാ ഒരു വാർത്ത പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു.തിരു കാട്ടാക്കടയിലാണ് സംഭവം. കഞ്ചാവ് വില്പന സംഘത്തിലെ പ്രതി 24 വയസ്സുകാരൻ. മുത്തശ്ശിയെ ഉപദ്രവിച്ച് പെൺകുട്ടിയെ കടത്തികൊണ്ടു പോയി പീഡിപ്പിച്ചു.കൊന്നില്ല എന്നത് മാത്രം ബാക്കി. ഇനി പത്രം മറിച്ച് വർത്തമാനം എന്ന നാലാം പേജിൽ എത്തിയപ്പോൾ അടുത്ത വാർത്ത യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ച് ഡോക്ടറും സീരിയൽ നടനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ തിരു. വർക്കലയിലാണ് സംഭവം. ആ യുവതിയെ കൊന്നില്ല എന്നേ ഉള്ളൂ. കൊല്ലതെ കൊന്നു എന്നു പറയുന്നതല്ലേ ശരി. പത്രത്തിൻ്റെ സെൻ്റർ പേജിൽ ഒരു വാർത്ത മധ്യ പ്രദേശിലും പീഡനമരണം. ദളിത് യുവതി ജീവനൊടുക്കി. ഇനി കേരള വാർത്തകൾ ഒന്നും കാണില്ല എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പത്താംപേജിൽ മറ്റൊരു വാർത്ത എറണാകുളം മുളന്തുരുത്തിയിൽ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ASI ബാബു മാത്യു അറസ്റ്റിൽ.

ഇത് കഴിഞ്ഞപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാർത്ത നമ്പർ വൺ എന്ന് നമ്മൾ അവകാശപ്പെടുന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നടക്കുന്ന പീഡനങ്ങളുടെ കഥ.ദേശീയ ക്രൈം റെക്കാർഡ്സ് കണക്കനുസരിച്ച് ഉള്ളതാണ്. പതിനെട്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ പീഡനം കേരളം രണ്ടാമത്.ഒന്നാം സ്ഥാനം ഏതായാലും ഇല്ല .അത് രാജസ്ഥാനാണ്.13 14: കേരളത്തിലും തീരെ കുറവൊന്നുമല്ല 127 l പെൺകുട്ടികളാണ് കഴിഞ്ഞ വർഷം പീഡിപ്പിക്കപ്പെട്ടത്. പിന്നെ ഒരു ആശ്വാസം ഉണ്ട് ആകെയുള്ള പീഡനത്തിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. അവിടെയും രാജസ്ഥാൻ മുന്നിൽ 605 l up രണ്ടാമത് 313 1 പതിനെട്ട് വയസ്സിൽ കൂടുതലുള്ള 773 സ്ത്രീകളാണ് പീഡിപ്പിക്കപ്പെട്ടത്.അതിൽ തന്നെ 15 പേർ 60 വയസ്സിന് മുകളിൽ ഉള്ളവരാണ് - കേരളത്തിലെ ആകെ 20 44 പീഡന കേസുകളിൽ 2010 സംഭവങ്ങളിലും പ്രതികൾക്ക് പീഡിപ്പിക്കപ്പെട്ട വ്യക്തികളെ പരിചയം ഉണ്ട് എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുൻപരിചയം ഉള്ള വ്യക്തികളെ പീഡിപ്പിച്ചു എന്നുള്ളതിൽ ആസൂത്രിതം ആണ് എന്നുള്ളതിൽ വ്യക്തം.പീഡനത്തിന് അതിർത്തികളില്ല. സ്ത്രീപീഡകരെ സംരക്ഷിക്കുന്നത് ആര്? പീഡനത്തിൽ കേരളം മുന്നോട്ട് തന്നെ. പ്രക്ഷോഭകർ കേരളത്തിലെ കാര്യം കൂടി അറിയണം. പീഡനത്തിൽ കേരളം മുന്നോട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends