കുട്ടികളോട് ലൈംഗികാസക്തി; ഫോണിൽ കാട്ടിക്കൂട്ടുന്നത് കണ്ടുനിൽക്കാനാകില്ല, അറപ്പുളവാക്കുന്ന ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആയിരക്കണക്കിനുപേർ, അതിൽ ഒരാൾ...

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. ഇവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇപ്പോഴിതാ കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചയാളെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പോലീസിന്റെ പിടിയിലായത്.
സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്ന റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ് എന്ന് കണ്ടെത്തുകയും ചെയ്തു.
ഇതേതുടർന്ന് ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ് അശ്ലീല വീഡിയോകളും കണ്ടെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























