സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊന്നാനിയിലും ഒരാള്‍ പൂക്കോട്ടുംപാടത്തുമാണ് അറസ്റ്റിലായത്. എടക്കര മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സമീല്‍ (35), പൊന്നാനിയില്‍ ബംഗാള്‍ സ്വദേശി സിക്കന്ദര്‍ അലി (27) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഇതിൽ പെടുന്നു.
സംസ്ഥാന വ്യാപകമായുള്ള ഓപ്പറേഷന്‍ പി ഹണ്ടിെന്‍റ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സലീം എടക്കരയില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ്. കടകളില്‍ വരുന്ന ഉപഭോക്താക്കെള ഉള്‍പ്പെടുത്തി വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളും ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകളും വഴി വീഡിയോ പ്രചരിപ്പിക്കുകയാണ്. ചിലരില്‍നിന്ന് പണവും ഇൗടാക്കും.
പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ 69 സ്ഥലങ്ങള്‍ പരിശോധന നടത്തിയതില്‍ 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പോക്സോ നിയമപ്രകാരവും ഐ.ടി ആക്‌ട് പ്രകാരവുമാണ് കേസ്. വിവിധ സ്റ്റേഷനുകളില്‍ നിരവധി പേരുടെ മൊബൈലും ലാപ്ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. പലരും ഇതില്‍നിന്നും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന് നല്‍കി. ഇവരെല്ലാം നിരീക്ഷണത്തിലാണ്.
വിദ്യാര്‍ഥികളും ഇതില്‍ ഭാഗമായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മുമ്ബ് മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ഇതില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ജില്ലയില്‍ ഇത്തരത്തിലുള്ള ഒരുപാട് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചിലരെ അനുവാദമില്ലാതെ ഇത്തരം ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നതായി പരാതിയുെണ്ടന്നും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കല്‍പ്പകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. ജാഫര്‍, ജയലക്ഷമി, സി.പി.ഒമാരായ ഇ.ജി. പ്രദീപ്, അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























