സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു, പരുക്കേറ്റ 3 സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ട് രാത്രി പതിനൊന്നോടെയാണ് സംഭവം. പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. പരുക്കേറ്റ 3 സിപിഎം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
എട്ടോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ താലൂക്ക് ആശുപത്രിയില്‍ പൊലീസ് കണ്ടെത്തി. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്ക്.
https://www.facebook.com/Malayalivartha


























