Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഞെട്ടലോടെ കേരളം... വെഞ്ഞാറമൂട് കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു സിപിഎം യുവ നേതാവിന് ദാരുണാന്ത്യം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു: 3 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം; രാഷ്ട്രീയ കൊലപാതകത്തില്‍ മരവിച്ച് കേരളം

05 OCTOBER 2020 08:08 AM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂട് കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് മറ്റൊരു അരും കൊല. തൃശൂരിലാണ് സംഭവമുണ്ടായത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയാണ് കുത്തിക്കൊന്നത്. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് കുത്തേറ്റു മരിച്ചത്. മരിച്ച യുവാവിന് 26 വയസ് മാത്രമാണ് പ്രായം.

രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ താലൂക്ക് ആശുപത്രിയില്‍ പൊലീസ് കണ്ടെത്തി. വിപിന്‍, ജിത്തു, അഭിജിത്ത് എന്നിവര്‍ക്കാണ് പരുക്ക്. എട്ടോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കേരളത്തില്‍ കുറേക്കാലം രാഷ്ട്രീയ കൊലപാതകങ്ങള്‍ നിലച്ച മട്ടായിരുന്നു. എന്നാല്‍ വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകത്തോടെ വീണ്ടും മനഷ്യ മനസാക്ഷിയെ ഞെട്ടിക്കുകയായിരുന്നു. തിരുവോണ ദിവസം കൊല്ലപ്പെട്ട രണ്ട് സിപിഎം പ്രവര്‍ത്തകര്‍ നാടിന്റെ വലിയ വേദനയായി മാറി. അതിന് പിന്നാലെയാണ് തൃശൂരിലെ ഈ അരും കൊല.

സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപിന്റെ കൊലപാതകത്തില്‍ പാര്‍ട്ടി ഞെട്ടിയിരിക്കുകയാണ്. സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്കും ഗുരുതരമായി വെട്ടേറ്റു. പാര്‍ട്ടിയുടെ യുവ നേതാവിന്റെ കൊലപാതകം വലിയ ഒച്ചപ്പാടുണ്ടാക്കും.

രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭവം. മിതുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പറയുന്നത്. ഇതിനിടെ തര്‍ക്കം പരിഹരിക്കാന്‍ ചെന്ന സനൂപിന് വെട്ടേറ്റെന്നും പറയുന്നുണ്ട്. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിവലെത്തിച്ചത്. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുതുശ്ശേരി കോളനിയില്‍ പേരാലില്‍ വീട്ടില്‍ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്. പ്രദേശത്തെ ആര്‍എസ്എസ് ബജ്‌രംഗ്ദള്‍ സംഘങ്ങളിലുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. യുവ നേതാവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പാര്‍ട്ടി.

തിരുവോണ നാളിലാണ് വെഞ്ഞാറമൂട്ടില്‍ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും കൊലപാതകം നടന്നത്. സംഭവത്തില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടായത്. കോണ്‍ഗ്രസുകാരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഎമ്മും അതല്ല ഗുണ്ടാ ആക്രമമണമാണെന്ന് കോണ്‍ഗ്രസും വാദിച്ചു. അതേസമയം ക്രമണത്തിന് പിന്നില്‍ കൃത്യമായ ഗൂഡാലോചനയുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലയാളികളുടെയും, കൊല്ലപ്പെട്ടവരുടെയും കയ്യില്‍ എങ്ങനെ ആയുധങ്ങള്‍ വന്നു എന്നത് വലിയ തര്‍ക്കമായി. ഇതിന് പിന്നാലെയാണ് തൃശൂരിലെ ഈ കൊലപാതകം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends