തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തികൊലപ്പെടുത്തി... മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍

പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. പുതുശേരി കോളനിയില്‍ പരോലില്‍ വീട്ടില്‍ ഉണ്ണി- സതി ദന്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ സനൂപ്. ചിറ്റിലങ്ങാട്ടാണ് സംഭവം നടന്നത്. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. വിപിന്‍, ജിത്തു, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വെട്ടേറ്റ മൂന്നുപേരില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ബജ്‌റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു. അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്തെത്തി. കുന്ദംകുളം പോലീസ് കേസെടുത്ത്് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























