പ്രണയിച്ചു വിവാഹിതരായി.... ഒടുവില്‍ സൗന്ദര്യം പോരായെന്ന് പറഞ്ഞ കലഹം, കമ്പിവടി കൊണ്ട് മര്‍ദ്ദനം , അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ യുവാവ് പിടിയില്‍

പ്രണയിച്ചു വിവാഹിതരായി.... ഒടുവില്‍ സൗന്ദര്യം പോരായെന്ന് പറഞ്ഞ കലഹം, കമ്പിവടി കൊണ്ട് മര്‍ദ്ദനം , അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ യുവാവ് പിടിയില്‍. വിവാഹ ശേഷം ആഴ്ചകള്‍ കഴിഞ്ഞതോടെ ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞാണ് കലഹം ആരംഭിച്ചത്. ഒടുവില്‍ ചപ്പാത്തി പരത്തുന്ന മാര്‍ബിള്‍ കല്ലും കമ്ബി വടിയും കൊണ്ട് ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു.കേസില്‍ ജാതി വിവേചനവും കടന്നുവരുന്നു.
സവര്‍ണ്ണ സമുദായത്തില്‍പ്പെട്ട ഭര്‍ത്താവാണ് അഞ്ചു മാസം ഗര്‍ഭിണിയായ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയത്. പുത്തൂര്‍, വെണ്ടാര്‍, കോടിയാട്ട് അഴികത്ത് വീട്ടില്‍ രാഹുലാണ് അറസ്റ്റിലായത്. ഇരുപത്തിയെട്ട് വയസ്സാണ് ഇയാള്‍ക്ക്.പുത്തൂര്‍ സി.ഐ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അഞ്ച് മാസം മുന്‍പാണ് രാഹുല്‍ ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് സൗന്ദര്യത്തെയും സ്ത്രീധനത്തെയും ചൊല്ലി കലഹം തുടങ്ങി.
"
https://www.facebook.com/Malayalivartha


























