Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അഞ്ചെങ്കില്‍ അഞ്ച്... പടപേടിച്ച് പന്തളത്തെത്തിയപ്പോള്‍ അവിടെ ഐ ഫോണ്‍ തീകൊളുത്തിപ്പട വന്നതോടെ പടച്ചട്ട അഴിച്ച ചെന്നിത്തലയും കൂട്ടരും വീണ്ടും പടച്ചട്ടയണിയുന്നു; പടച്ചട്ടയഴിക്കാതെ സമരമുഖത്ത് നെഞ്ച് വിടര്‍ത്തി നില്‍കുന്ന സുരേന്ദ്രന്‍ ജനനായകനാകുമെന്ന് വന്നതോടെ കോണ്‍ഗ്രസും അടവ് മാറ്റുന്നു; സമരം നിര്‍ത്തിയതല്ല ചായകുടിക്കാന്‍ പോയതാ...

05 OCTOBER 2020 09:44 AM IST
മലയാളി വാര്‍ത്ത

വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ പടച്ചട്ട ഊരി തലങ്ങും വിലങ്ങും അടി കിട്ടിയ ദേഷ്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. സമരം നിര്‍ത്തിയത് താന്‍ പോലും അറിഞ്ഞില്ലെന്ന് കെ. മുരളീധരന്‍ പറയുമ്പോള്‍ പാവപ്പെട്ട കോണ്‍ഗ്രസ് അണികളുടെ കാര്യം പറയാനുണ്ടോ. പടത്തലവനായ ചെന്നിത്തല അല്ലെങ്കിലും എപ്പോഴും അങ്ങനെയാണ്, മുഖ്യമന്ത്രി ഒന്ന് ഫോണ്‍ വിളിച്ചാല്‍ എല്ലാം തീര്‍ന്നു. പണ്ട് ഇതുപോലെയാണ് കോണ്‍ഗ്രസ് അണികളും നേതാക്കളും അറിയാതെ പിണറായിക്കൊപ്പം രക്തസാക്ഷി മണ്ഡപത്തില്‍ പോയി കുത്തിയിരുന്നത്. അത് വലിയ വിമര്‍ശനം നേരിട്ടുവെങ്കിലും പിന്നെ ചെന്നിത്തലയല്ലേയെന്ന് കരുതി എല്ലാവരും പൊറുത്തു.

ഇത്തവണത്തെ കാര്യം അങ്ങനെയല്ല സ്വപ്ന വിഷയത്തിലും സ്വര്‍ണക്കടത്ത് വിഷയത്തിലും ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങി വച്ചവ ഏറ്റ് പിടിച്ച് ജനകീയമാക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു. എന്തിന് തീപിടിച്ചപ്പോള്‍ പോലും ആദ്യം ഓടിയെത്തി തീ ആളിക്കത്തിച്ചത് സുരേന്ദ്രനാണ്. എന്നാല്‍ സുരേന്ദ്രനെ പോലീസുകാര്‍ വാനിലാക്കിയപ്പോള്‍ രാത്രിയുടെ മറവില്‍ ചെന്നിത്തലയെത്തി സെക്രട്ടറിയേറ്റിനെ പ്രകാശമാനമാക്കി. ചെന്നിത്തലയുടെ തീപ്പൊരി ഡയലോഗ്‌സ് കണ്ട് കൊട്ടിയടച്ച സെക്രട്ടറിയേറ്റ് ഗേറ്റ് താനെ തുറന്നു. അതോടെ ചെന്നിത്തല ഹീറോയായി.

ഇതിന് പിന്നാലെ മന്ത്രി ജലീലിന്റെ ഖുറാന്‍ വിഷയം വന്നപ്പോഴും കോണ്‍ഗ്രസുകാര്‍ക്ക് കോളായിരുന്നു. ബിജെപിക്കാര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ എല്ലാം മറന്ന് സമരം ചെയ്തു. യുവാക്കള്‍ക്ക് പുറമേ യുവതികളേയും ചങ്കൂറ്റത്തോടെ സുരേന്ദ്രന്‍ രംഗത്തിറക്കി സ്‌കോര്‍ ചെയ്തു. ഇത് കണ്ട് നിന്ന കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും രക്തം തിളച്ചു. അവരും കുറേ നാളുകള്‍ക്ക് ശേഷം പോലീസിന്റെ തല്ലും ജല പീരങ്കിയും ഏറ്റുവാങ്ങി സായൂജ്യമടഞ്ഞു.

ഇങ്ങനെയിരിക്കുമ്പോഴാണ് മന്ത്രി ജലീല്‍ ഖുറാന്‍ ആയുധമാക്കിയത്. അതോടെ മുസ്ലിം വോട്ടുകള്‍ ചോരുമോയെന്ന ഭയത്താല്‍ മുസ്ലീം ലീഗുകാരും കോണ്‍ഗ്രസുകാരും ഉള്‍വലിഞ്ഞു. എന്നിട്ടും ഇടയ്ക്കിടയ്ക്ക് പുട്ടിന് തേങ്ങാപ്പീര പോലെ കരിങ്കൊടിയും കോലം കത്തിപ്പുമായി കോണ്‍ഗ്രസുകാര്‍ കൊറോണ കാലം തള്ളി നീക്കി.

അതിനിടേയാണ് മുഖ്യമന്ത്രിയുടെ അതിരാവിലെ ചെന്നിത്തലയെ വിളിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നാട്ടിലെ കൊറോണ പ്രശ്‌നം ചര്‍ച്ച ചെയ്യാനാണ് വിളിച്ചത്. പിന്നെന്ത്. എല്ലാം മറന്ന് ചെന്നിത്തല അത് പത്രക്കാരുടെ മുന്നിലെത്തിച്ചു. യുഡിഎഫ് സമരം പിന്‍വലിക്കുന്നു. കൊറോണ പടരുന്ന സമയത്ത് ഞങ്ങള്‍ സമരം ചെയ്യില്ല.

അതേസമയം കെ. സുരേന്ദ്രനാകട്ടെ സമരം നിര്‍ത്തില്ല എന്ന് തീര്‍ത്തു പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് സമരം ചെയ്യും. ഇത്രയും വലിയ പ്രശ്‌നമുണ്ടാകുമ്പോള്‍ എങ്ങനെ സമരം ചെയ്യാതിരിക്കും. സുരേന്ദ്രന്റെ സമരത്തെ പറ്റി മുഖ്യമന്ത്രിയോട് പത്രക്കാര്‍ ചോദിച്ചപ്പോഴും പറഞ്ഞത് സമരം ചെയ്യുക രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അവകാശമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചെയ്യുന്നതില്‍ തെറ്റില്ല. അതോടെ ചെന്നിത്തല ശൂ ആയി.

തൊട്ടടുത്ത ദിവസം ദേ മലപോലെ വരുന്നു ഐ ഫോണ്‍. യൂണിടെക് ഉടമ സന്തോഷ് ഈപ്പന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് 5 ഐ ഫോണ്‍ സ്വപ്നയ്ക്ക് നല്‍കിയെന്നും ഒരു ഫോണ്‍ സ്വപ്ന ചെന്നിത്തലയ്ക്ക് നല്‍കിയെന്നും പറയുന്നത്. സ്വപ്നയ്ക്ക് എതിരെ പടനയിക്കുന്ന പട നായകനാണ് സ്വപ്നയുടെ കറക്ക് കമ്പനിക്ക് വേണ്ടി സമ്മാനം നല്‍കിയതും ആരോപണം വരുന്നതും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൂടി രംഗത്തെത്തിയതോടെ ചെന്നിത്തല ഫ്‌ളാറ്റ്. സമരം നിര്‍ത്തിയ ചെന്നിത്തലയ്ക്കിട്ട് തന്നെ കൊടുത്തു. ഇത് തന്നെ വേണം. നന്ദിയുണ്ട് സഖാവേ.

സുരേന്ദ്രനാകട്ടെ ഇരട്ട ആയുധം കിട്ടിയ മട്ടായി. അങ്ങനെ സുരേന്ദ്രന്‍ ഒറ്റയ്ക്ക് എല്ലാം കൊണ്ടുപോയാലെങ്ങനെ. പുതുതായി വന്ന യുഡിഎഫ് കണ്‍വീനറായ എംഎം ഹസന് ബുദ്ധിയുദിച്ചു. സുരേന്ദ്രന്റെ വഴിയാണ് നല്ലത്. സമരം തുടരണം. ചെന്നിത്തല എതിര്‍ക്കരുത്. അടി കിട്ടിയ ചെന്നിത്തലയുണ്ടോ എതിര്‍ക്കുന്നു. നൂറ് പ്രാവശ്യം സമ്മതം. അഞ്ച് പേരെ വച്ച് സമരം ചെയ്യുമെന്ന്. അഞ്ചെങ്കില്‍ അഞ്ച്. സുരേന്ദ്രാ ക്ഷമിക്കണേ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends