Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അതും പോയോ... മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി എ.കെ. ബാലനെയും വെട്ടിനിരത്തി നിയമ വകുപ്പും ഏറ്റെടുത്തു; സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ നിയമകാര്യസെല്‍ ആരംഭിക്കുന്നു

05 OCTOBER 2020 09:47 AM IST
മലയാളി വാര്‍ത്ത

അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമമന്ത്രി എ. കെ. ബാലനെയും വെട്ടിനിരത്തി. സീനിയര്‍ സി പി എം നേതാവായ എ.കെ. ബാലന്‍ പിണറായി കാബിനറ്റില്‍ മന്ത്രിയായത് തന്നെ യാതൊരു റോളും ഇല്ലാതെയാണ്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ബാലനെ മുഖ്യമന്ത്രി വെട്ടിയത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. ബാലന്റെ കൈയിലുള്ള നിയമ വകുപ്പിന്റെ സുപ്രധാനമായ പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി ഏറ്റെടുത്തത്. കേസ് നടത്തിപ്പാണ് നിയമ വകുപ്പിന്റെ പ്രധാന ചുമതല. അതില്‍ അമ്പേ പരാജയപ്പെട്ടതോടെയാണ് നിയമ വകുപ്പിലെ കേസു നടത്തല്‍ ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചത്.

ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീം കോടതി അഭിഭാഷകരെ എത്തിച്ചിട്ടും നിര്‍ണ്ണായക കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ്. ഒടുവില്‍ ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ഹൈകോടതിയിലെ കേസു നടത്തിപ്പില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. നിയമ വകുപ്പ് മന്ത്രിയെയാണ് മുഖ്യമന്ത്രി പ്രതികൂട്ടില്‍ നിര്‍ത്തുന്നത്.

അങ്ങനെയാണ് സര്‍ക്കാറിനെതിരായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച നിയമകാര്യസെല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാകും സമിതി പ്രവര്‍ത്തിക്കുക.

സര്‍ക്കാറിനെതിരെ ഹൈക്കോടതിയിലെത്തിയ പ്രമാദമായ കേസുകളിലെല്ലാം സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് എത്തിച്ചിരുന്നത്. സ്പ്രിംക്ലര്‍, പെരിയ, ഏറ്റവും ഒടുവില്‍ ലൈഫ് മിഷന്‍ ക്രമക്കേട് കേസുകളില്‍ സമാന സാഹചര്യം ഉണ്ടായി. മരട് വിഷയത്തില്‍സുപ്രീം കോടതിയില്‍ ഹാജരായത് ഹാരിഷ് സല്‍വയായിരുന്നു. പ്രതിഫലം നല്‍കിയത് 30 ലക്ഷം.

അതേ സമയം സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ 140 അഭിഭാഷകരാണ് കേരള ഹൈക്കോടതിയിലുള്ളത്. ഇതില്‍ 65000 രൂപ മാസശമ്പളമുള്ള 56 സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ ഉണ്ട്. 22 സ്പഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ വേറെ.ഇവര്‍ക്കെല്ലാം ചേര്‍ത്ത് സര്‍ക്കാര്‍ മാസം നല്‍കുന്നത് ഒന്നര കോടി രൂപ.ഇതിനിടെ പിണറായിയുടെ വിശ്വസ്തനായ എ വേലപ്പന്‍ നായരെ ഒരു ലക്ഷത്തിലേറെ നല്‍കി ഹൈക്കോടതിയില്‍ സ്പഷ്യല്‍ ലയ്‌സന്‍ ഓഫീസറാക്കി. ഷുഹൈബ് വധക്കേസ് വാദിക്കാന്‍ മിനിറ്റിന് ലക്ഷങ്ങള്‍ വിലയുള്ള അമരേന്ദര്‍ ശരണിനെയും വിജയ് ഹന്‍സാരിയെ എത്തിച്ചു. 56 ലക്ഷം പ്രതിഫലം നല്‍കി. എന്നിട്ടും തോറ്റു. അട്ടപ്പാടി സ്വദേശി മധുവിനെ കൊന്നപ്പോള്‍ സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പണമില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് ഇത് . സോളാര്‍ കേസിനായി ഹാജരായത് മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ്. ഒരു സിറ്റിംഗിന് 20 ലക്ഷമാണ് നല്‍കിയത്.

നിയമ വിദഗ്ധരായ നിരവധി അഭിഭാഷകര്‍ സര്‍ക്കാറിന് കീഴില്‍ ഉള്ളപ്പോഴാണ് കോടികളുടെ ഈ അധിക ചെലവ്. കേസുകളിലാകട്ടെ സര്‍ക്കാറിന് തിരിച്ചടിയുണ്ടായി. ഇതിന് പുറമെയാണ് സാമ്പത്തിക ബാധ്യതയുടെ പേരിലുള്ള വിമര്‍ശനം. ലൈഫ് ക്രമക്കേടില്‍ സുപ്രീംകോടതി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഞ്ച് മിനുട്ട് ഓണ്‍ലൈന്‍ വഴി ഹാജരായതിന് നല്‍കേണ്ടിവന്നത് 11 ലക്ഷം രൂപയാണെന്നാണെന്നാണ് സൂചന.

ഈ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കേസുകളുടെ മോല്‍നോട്ടത്തിനും, കാര്യക്ഷമത ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ പുതിയ നിയമകാര്യസെല്‍ തുടങ്ങിയത്. ഹൈക്കോടതിയിലെ വിജിലന്‍സ് സ്‌പെഷ്യല്‍ പ്ലീഡര്‍ എ രാജേഷിനാണ് സമിതിയുടെ ചുമതല, അധിക ചുമതലയാണ് നല്‍കിയത്. അതിനാല്‍ സാമ്പത്തിക ബാധ്യതയാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് നിയമ ഉപദേഷ്ടാവുണ്ട്. എന്‍. കെ. ജയകുമാര്‍

ഹൈക്കോടതിയിലും കീഴ്‌കോടതിയിലുമെല്ലാം സര്‍ക്കാറിനെതിരായ വരുന്ന കേസുകള്‍ എങ്ങനെ കൈകൈര്യം ചെയ്യണമെന്നത് സമിതിയുടെ തീരുമാനങ്ങള്‍ പരിഗണിച്ചാകും ഇനി നടക്കുക.സമിതിയില്‍ മറ്റ് അംഗങ്ങളുണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഏതായാലും സമിതിയില്‍ നിയമമന്ത്രിക്ക് ഒരു റോളുമില്ല. നിയമ വകുപ്പിനും റോളില്ല. എല്ലാം ക്യാപ്റ്റന്‍ തീരുമാനിക്കും.

സര്‍ക്കാറിനെതിരായ ഹൈക്കോടതിയിലെ കേസുകള്‍ എങ്ങനെ നടക്കുന്നു എന്ന് നോക്കുന്നതിന് മാത്രമായി ലെയ്‌സന്‍ ഓഫീസറെ ഒന്നര ലക്ഷംരൂപ നല്‍കി മുഖ്യമന്ത്രി നിയമിച്ചിരുന്നു.എന്നിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് വകുപ്പ് ഏറ്റെടുക്കാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചത്. വേലപ്പന്‍ നായര്‍ക്ക് പുറമെയാണ് പുതിയ നിയമകാര്യ സമിതി.

ഇനിയെങ്കിലും കേസ് ജയിക്കുമോ എന്ന് കണ്ടറിയാം. എന്നാലും സമിതി രൂപീകരിച്ചതോടെ ബാലനെ തെറ്റിദ്ധരിക്കാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനാവും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends