സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റില്‍ നിറംചേര്‍ത്തു മദ്യപിച്ച യുവാവ് മരിച്ചു

മൂന്നാര്‍ ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ ജോലിചെയ്യവേ, അവിടെ വച്ച് സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റില്‍ നിറംചേര്‍ത്തു മദ്യപിച്ച യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ കടപ്പുറം പുതിയപറമ്പത്ത് തമ്പാന്റെ മകന്‍ ഹരീഷാ (ജോബി-33) ണ് മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്തിനാണു മരണം.
ജോബിക്കൊപ്പം കഴിഞ്ഞ 28-ന് മദ്യപിച്ച ഹോംസ്റ്റേ നടത്തിപ്പുകാരന്‍ തങ്കപ്പന്‍ (72), ട്രാവല്‍ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കല്‍ മനോജ് (48) എന്നിവര്‍ ഗുരുതരനിലയില്‍ തുടരുന്നു. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന തങ്കപ്പന്‍ അപകടനില തരണംചെയ്തിട്ടില്ല.
ട്രാവല്‍ ഏജന്റ് മനോജിനെതിരേ, കൃത്രിമമായി ചാരായം നിര്‍മിക്കുകയും മറ്റുള്ളവരെ അത് കുടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് വെള്ളത്തൂവല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വെള്ളത്തൂവല്‍ സി.ഐ: ആര്‍. കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി ഇന്നലെ വൈകുന്നേരത്തോടെ ജോബിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ് ജോബി.
https://www.facebook.com/Malayalivartha


























