സംസ്ഥാനത്താകെ കൊവിഡ് ആശങ്കാജനകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന ജീവനക്കാര്‍

സംസ്ഥാനത്താകെ കൊവിഡ് ആശങ്കാജനകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബാങ്കിങ്ങ് സമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആക്കണം. ബാങ്കുകളില്‍ ജീവനക്കാരുടെ ഏണ്ണം 50 ശതമാനമായി കുറയ്ക്കണം എന്നിങ്ങനെയാണ് പ്രധാന ആവശ്യങ്ങള്‍. ഇപാടുകള്‍ ഓണ്‍ലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്‌ന പരിഹാരമാകും. നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ ശാഖകളില്‍ സംവിധാനങ്ങള്‍ ഇല്ലെന്നും സംഘടന പ്രവര്‍ത്തകര്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ജീവനക്കാരുടെ സംഘടനകളുടെ കണക്ക് പ്രകാരം 600ല്‍ അധികം ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇത് വരെ കോവിഡ് ബാധിച്ചു. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജീവനും നഷ്ടമായി. 6500 ബാങ്ക് ശാഖകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 40,000ത്തിലധികം ജീവനക്കാരും. ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍ അംഗപരിമതിര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സ്പഷ്യല്‍ ലീവ് അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























