വിവാഹിതനല്ലാത്ത ഗോപിക്ക് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍... കോതമംഗലത്ത് ബന്ധുക്കള്‍ കൈയൊഴിഞ്ഞ മധ്യവയസ്കനെ കണ്ടെത്തിയത് കാലിലെ വ്രണങ്ങളില്‍ നിന്നും പുഴുവരിച്ച നിലയില്‍ വീടിനുള്ളില്‍!

എറണാകുളം കോതമംഗലത്ത് മാനസിക വെല്ലുവിളി നേരിടുന്ന മധ്യവയസ്കന്‍ വീട്ടില്‍ പുഴുവരിച്ച നിലയില്‍.
കോതമംഗലം കുട്ടമ്ബുഴ പഞ്ചായത്തില്‍ മാമലകണ്ടം പത്താം വാര്‍ഡില്‍ താമസിക്കുന്ന കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് കാലിലെ വ്രണങ്ങളില്‍ നിന്നും പുഴുവരിച്ച നിലയില്‍ വീടിന്‍്റെ വരാന്തയില്‍ കണ്ടെത്തിയത്. വീടിന്‍റെ വരാന്തയില്‍ അവശനിലയില്‍ കിടന്ന ഗോപിയുടെ ദുരിതജീവിതം പുറം ലോകമറിയുന്നത് ഇതുവഴി പോയ നെല്ലിക്കുഴി സ്വദേശി ഷാജിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്.
വീടിന്‍റെ വരാന്തയില്‍ അവശനിലയില്‍ ഒരാള്‍ കിടക്കുന്നത് കണ്ട ഷാജി ഗോപിയുടെ നില വീഡിയോയില്‍ പകര്‍ത്തി പുറംലോകത്തെത്തിച്ചു. വിവാഹിതനല്ലാത്ത ഗോപിക്ക് ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ സ്വന്തമായുണ്ട്.
ഇയാള്‍ക്ക് സഹോദരന്മാരുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. മുമ്ബ് കുട്ടമ്ബുഴ പോലീസും സാമൂഹിക-രാഷ്ട്രിയ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപ്പെട്ടങ്കിലും ബന്ധുക്കള്‍ വഴങ്ങാതിരിക്കുകയായിരുന്നു.
സാമൂഹിക വകുപ്പ് ഏറ്റെടുക്കണമെങ്കില്‍ സംരക്ഷണ ചിലവും പരിചരിക്കുന്നതിന് ആളെ നല്‍കണമെന്നുമാണ് നിബന്ധന. ഇതിന് ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്നാണ് വാര്‍ഡ് മെമ്ബറായ മാരിയപ്പന്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























