അഞ്ചല്‍ ഏറത്തെ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഏഴിനു തുടങ്ങും...

അഞ്ചല്‍ ഏറത്തെ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഏഴിനു തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ. പ്രതിയുടെ അഭിഭാഷകനോട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിചാരണ വേഗത്തിലാക്കണമെന്ന അന്വേഷകസംഘം അപേക്ഷിച്ചിരുന്നു.അഞ്ചല്‍ ഏറം വെള്ളാശ്ശേരില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ മെയ് ഏഴിനാണ് കിടപ്പുമുറിയില്‍ പാമ്പുകടിയേറ്റ് മരിച്ചനിലയില്‍ കണ്ടത്.
പാമ്പിനെയും കണ്ടെത്തിയിരുന്നു. കേസില്‍ ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ (27) ആണ് പ്രതി. മറ്റൊരു പ്രതിയായിരുന്ന പാമ്പുപിടിത്തക്കാരന്‍ കല്ലുവാതുക്കലിലെ ചാവരുകാവ് സുരേഷ് പിന്നീട് മാപ്പുസാക്ഷിയായി. കേസില്‍ അനുബന്ധകുറ്റപത്രവും അന്വേഷകസംഘം വൈകാതെ സമര്‍പ്പിക്കും.
കേസില്‍ അനുബന്ധകുറ്റപത്രവും അന്വേഷകസംഘം വൈകാതെ സമര്‍പ്പിക്കും. കേസിലെ മറ്റു പ്രതികളായ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ റിമാന്‍ഡിലാണ്. തെളിവു നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നിവയാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.
" fr
https://www.facebook.com/Malayalivartha


























