സന്തോഷ് ഈപ്പനെ മുട്ടുകുത്തിക്കാൻ ചെന്നിത്തല... രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ്! അല്ലെങ്കിൽ കോടികൾ; ഐ ഫോണിന്റെ വേര് വരെ ചികയും... ഇനി കട്ടയ്ക്ക്...

യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വഴി പ്രതിപക്ഷ നേതാവിന് ഐ ഫോൺ സമ്മാനമായി നൽകിയെന്ന സന്തോഷ് ഈപ്പന്‍റെ പരാമര്‍ശത്തിനെതിരെ രമേശ് ചെന്നിത്തല. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയതെന്ന് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു.
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ കോടിയേരി ഏറ്റു പിടിച്ചത് സിപിഎമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം ഉള്ളത്. ഇത് അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. നിശ്ചിത സമയപരിധിക്കകത്ത് പരാമര്‍ശം ഒഴിവാക്കിയില്ലെങ്കിൽ ഹൈക്കോടതിയെ തന്നെ നേരിട്ട് സമീപിക്കാനും പ്രതിപക്ഷ നേതാവിന് നിയമോപദേശം കിട്ടിയിട്ടുണ്ട്.
ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. നിയമവിദഗ്ദ്ധരുമായി അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ റെയ്സിങ് ഡേ ചടങ്ങില്‍ പങ്കടുത്ത താന്‍ അവരില്‍നിന്ന് മൊബൈല്‍ ഫോണോ മറ്റുസമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്.
ലൈഫ് മിഷന്‍ വിവാദത്തില്‍പ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഫോണിന്റെ ഐ.ഇ.എം.ഐ. നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഎഇ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐ ഫോൺ സമ്മാനമായി നൽകിയെന്ന ആരോപണം തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് തള്ളിയിരുന്നു. മാത്രമല്ല ചടങ്ങിനോട് അനുബന്ധിച്ച് നൽകിയ ഐ ഫോണുകൾ എവിടെ എന്ന് കണ്ടെത്താൻ പൊലീസിനെ സമീപിച്ചിട്ടുമുണ്ട്.
എന്നാൽ കേസ് രജിസ്റ്റര്‍ ചെയ്താൽ മാത്രമെ ഫോൺ കണ്ടെത്തുന്നതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങാനാകു എന്ന നിലപാടാണ് പൊലീസിനുള്ളത്. ഐ ഫോണുകൾ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും രമേശ് ചെന്നിത്തല തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിക്കും.
അതേസമയം യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ ഐഫോണ്‍ വാങ്ങിയതിന്‍റെ ബില്ല് പുറത്തായിരുന്നു. യൂണിടാക് കമ്പനിയുടെ പേരില്‍ കൊച്ചിയില്‍ ആറ് ഐഫോണുകളാണ് വാങ്ങിയത്. ഇതില്‍ ഒരു ഫോണ്‍ സ്വപ്ന, രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
2019 ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരമായി നല്‍കാന്‍ സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം അഞ്ചു ഐഫോണ്‍ വാങ്ങി നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്‍റെ അവകാശവാദം. ഈ ഫോണുകള്‍ വാങ്ങിയതിന്‍റെ ബില്ലാണ് പുറത്ത് വന്നത്. നവംബര്‍ 29 ന് കൊച്ചിയില്‍ നിന്ന് മൂന്നു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപയ്ക്കാണ് ആറുഫോണുകള്‍ വാങ്ങിയത്. യൂണിടാക് ബില്‍ഡേഴ്സിന്‍റെ പേരിലാണ് ബില്ല്. 49,000 രൂപ വിലവരുന്ന നാല് ഐഫോണ്‍ എക്സ് ആറും 99,900 രൂപ വിലവരുന്ന ഐഫോണ്‍ ഇലവണ്‍ പ്രോയും 1,13,900 രൂപ വിലവരുന്ന 256 ജിബി മെമ്മറിയുള്ള മറ്റൊരു ഐഫോണ്‍ ഇലവണ്‍ പ്രോയുമാണ് വാങ്ങിയത്.
https://www.facebook.com/Malayalivartha


























