സബ് രജിസ്ട്രാര്‍ ഓഫീസ് പരിധി പരിഗണിക്കാതെ ജില്ലയില്‍ എവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാവുന്ന 'എനിവെയര്‍ രജിസ്‌ട്രേഷന്‍ ' സമ്പ്രദായത്തിന് വിജ്ഞാപനമായി

സബ് രജിസ്ട്രാര്‍ ഓഫീസ് പരിധി പരിഗണിക്കാതെ ജില്ലയില്‍ എവിടെയും ആധാരം രജിസ്റ്റര്‍ ചെയ്യാവുന്ന 'എനിവെയര്‍ രജിസ്‌ട്രേഷന്‍ ' സമ്പ്രദായത്തിന് വിജ്ഞാപനമായി. നിലവില്‍ ഭൂമി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരം രജിസ്റ്റര്‍ ചെയ്യാനാകുമായിരുന്നുള്ളു.
എന്നാലിപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓഫീസര്‍ക്ക് ഭൂമി സ്ഥിതി ചെയ്യുന്ന സബ് രജിസ്ട്രാര്‍ ഓഫീസറുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ മാത്രം മതി.
ഇതിലൂടെ മെച്ചപ്പെട്ട സേവനം നല്‍കുന്ന ഓഫീസ് ജനങ്ങള്‍ തെരഞ്ഞെടുത്ത് അഴിമതിക്ക് അറുതിവരുത്താനാകുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























