മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ, ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് കളക്ടര്‍

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ അരുവിപ്പാറ, കൂതക്കോട് പ്രദേശം, കാരോട് ഗ്രാമപഞ്ചായത്തിലെ വടൂര്‍കോണം, പഴയ ഉച്ചക്കട എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മൈക്രാ കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കും പുറത്തേക്കും ആരെയും കടത്തിവിടില്ല. കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ പറഞ്ഞു.
കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ ഇടവക്കോട്, കിനാവൂര്‍, കേശവദാസപുരം, നന്ദന്‍കോട്, പാങ്ങോട്, തിരുമലാട് മുല്ലൂര്‍, വെള്ളാര്‍, ശംഖുമുഖം, ആറ്റിപ്ര, പൗണ്ടുകടവ്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ ചെറുവള്ളിമുക്ക്, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ അലംപൊറ്റ, തവരവിള, ചുണ്ടവിള, ടൗണ്‍, വഴിമുക്ക്, വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ കല്ലാഴി, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍കോണം, ഇടിച്ചക്കപ്ലാമൂട്, വണ്ണിയക്കോട്, ചെറുവാരക്കോണം, മുറിയത്തോട്ടം, കീഴത്തോട്ടം, കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കുളത്തുമ്മല്‍, ചെട്ടിക്കോണം, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കപലീശ്വരം, മുടിപ്പുര, പുത്തന്‍നട, വലിയപള്ളി, കരവാരം ഗ്രാമപഞ്ചായത്തിലെ കൊണ്ണൂരി, കിഴുവിലം ഗ്രാമപഞ്ചായത്തിലെ മാമംനട, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ തലയല്‍, പുള്ളിയില്‍, പനയറക്കുന്ന്, ഇടമനക്കുഴി, ചാമവിള, മണലി, ഓഫീസ് വാര്‍ഡ്, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം, കാരോട് ഗ്രാമപഞ്ചായത്തിലെ അയിര, പുതുപുറയ്ക്കല്‍, ചെങ്കവിള, അമ്പിളിക്കോണം, കാന്തല്ലൂര്‍, കുഴിഞ്ഞാന്‍വിള, അമ്പനവിള, പുതിയ ഉച്ചക്കട, ചാരോട്ടുകോണം, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാക്കല്ല്, പുന്നക്കുളം, ഓഫീസ് വാര്‍ഡ്, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ മരിയപുരം(കരിക്കിന്‍വിള, മരിയപുരം പ്രദേശങ്ങള്‍ ഒഴികെ), കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ കൈവന്‍വിള(കുഴിപ്പാലം ഒഴികെ), ഓട്ടറ(പള്ളിക്കര, മരപ്പാലം റോഡ് പ്രദേശങ്ങള്‍ ഒഴികെ), കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്‍കടമ്പ്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞെക്കാട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























