സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,999 സാമ്പിളുകൾ..രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ..7049 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.... 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല...

കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 1114 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ 1112 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് സംസ്ഥാനത്ത് വയനാട് ജില്ലയിൽ മാത്രമാണ് നൂറിൽ കുറവ് രോഗബാധ. മറ്റ് 13 ജില്ലകളിലും നൂറിലധികമാണ് പുതിയ രോഗികൾ. എട്ട് ജില്ലകളിൽ അഞ്ഞൂറിലധികം പുതിയ കോവിഡ് ബാധ ഇന്ന് റിപ്പോർട്ട് ചെയ്തു
എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha


























