മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടർന്നേക്കും... രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുന്നു...

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിലേക്കും കേന്ദ്ര അന്വേഷണം നീങ്ങാന്‍ സാധ്യതകളേറുന്നു. വ്യാഴാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഫോണിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. പദ്ധിതിയുടെ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഇഡിയുടെ പരാമര്‍ശം.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസ് രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന് ലൈഫ്മിഷന്‍ കെ ഫോണ്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയിരുന്നു. ഇത് സമ്പന്ധിച്ച് ശിവശങ്കര്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ചാറ്റുകളിലൂടെയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ച് വരുകയാണെന്നും ഇഡി കോടതിയില്‍ പറഞ്ഞു. കെഫോണ്‍ പദ്ധതിയുടെ തുടക്കത്തില്‍ മുതല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഈ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് വാട്‌സാപ്പ് ചാറ്റിലൂടെ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം കെഫോണുള്‍പ്പടെയുള്ള പദ്ധതികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യാഴാഴ്ച്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടർന്നേക്കും. രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ പ്രധാന സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഒരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്‌ഡ് തുടർന്നേക്കുമെന്നാണ് വിവരം. ബിനീഷിന്റെ സുഹൃത്ത് അൽ ജാസം അബ്‌ദുൽ ജാഫറിന്റെ നെടുമങ്ങാടുളള ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുളള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറിൽ നിന്ന് രേഖകളും പ്രമാണങ്ങളും എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്ത തെളിവുകൾ വിലയിരുത്തിയ ശേഷമാവും തുടർ നടപടികൾ. ബിനീഷിന്റെ വീട്ടിലെ പരിശോധനക്കിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബാലാവകാശ കമ്മിഷൻ എടുത്ത കേസിൽ തുടർനടപടികളുണ്ടാകുമെന്നാണ് സൂചന.
തിരുവനന്തപുരത്തെ കാർ പാലസ് ഉടമയും ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകാരനെന്ന് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നയാളുമായ അബ്‌ദുൽ ലത്തീഫ് ബംഗളൂരിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും. മാതാവിന് കൊവിഡ് ബാധിച്ചതിനാൽ നിരീക്ഷണത്തിൽ ആണെന്നും രണ്ടാംതിയ്യതിക്ക് ശേഷം ഹാജരാകാം എന്നുമാണ് ഇയാൾ അറിയിച്ചിരുന്നത്. ഹാജരായാൽ ബിനീഷിന് ഒപ്പം ഇരുത്തി അബ്‌ദുൽ ലത്തീഫിനെ ചോദ്യം ചെയ്‌തേക്കും.
അതേസമയം ലഹരിമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂർ റെയ്ഡ് നടത്തുകയും, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിലാക്കുകയും, മുഖ്യമന്ത്രിയുടെ വലംകൈയും അഡി. പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനിലേക്ക് അന്വേഷണം തിരിക്കുകയും ചെയ്തതോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൂച്ചുവിലങ്ങിടാൻ സർക്കാരിന്റെ ചടുലനീക്കം നടക്കുന്നു വെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേസും അന്വേഷണങ്ങളും പരാതികളുമായി ഇ.ഡിക്ക് തടയിടാൻ ബഹുമുഖ തന്ത്രങ്ങളുമായാണ് സർക്കാരിന്റെയും ബിനീഷിന്റെ കുടുംബത്തിന്റെയും പടയൊരുക്കം. അതേസമയം, വാറണ്ടുള്ള റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നും ഒളിക്കാൻ കാര്യമുള്ളതിനാലാണ് പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഇ.ഡിയും തീരുമാനിച്ചതോടെ കാര്യങ്ങൾ വിചാരിച്ചതുപോലെ ആകാതെ പോയി.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ബിനാമി ഇടപാടുകളിലും സർക്കാരിന്റെ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളിലും ചോദ്യംചെയ്യലിന് ഇന്ന് കൊച്ചിയിൽ ഹാജരാവാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ വിശ്രമത്തിലുള്ള രവീന്ദ്രനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. കസ്റ്റഡിയിലുള്ള ശിവശങ്കറിൽ നിന്നു ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ചോദ്യംചെയ്യാനാണ് ഇ.ഡി ഒരുങ്ങിയത്. ശിവശങ്കറിനെ ആറു ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയതും രവീന്ദ്രനൊപ്പം ചോദ്യംചെയ്യാനാണ്. എന്നാൽ രവീന്ദ്രന് കൊവിഡ് ബാധിച്ചതോടെ ഇ.ഡിയുടെ അന്വേഷണം താത്കാലികമായെങ്കിലും തടസപ്പെടും.
https://www.facebook.com/Malayalivartha