ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍

ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ സദ്ദാം അബ്ബാസി അസ്മ ദമ്പതികളുടെ മകന്‍ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കുഞ്ഞിനെ മാതാപിതാക്കള്‍ അവര്‍ക്കിടയില്‍ കിടത്തിയ ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രിയില്‍ ഉറക്കത്തിനിടെ മാതാപിതാക്കള്‍ അറിയാതെ തിരിഞ്ഞു കിടന്നു.
ഇതിനിടെ കുഞ്ഞ് അവര്‍ക്കിടയില്‍ അബദ്ധത്തില്‍ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞിന് പാല് നല്‍കാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടന്‍ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്നാല്‍ ജനനം മുതല്‍ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























