വനിതാ ഡോക്ടറെ അപമാനിക്കാന്‍ ശ്രമിച്ചതിന് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 8 എല്‍ഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍

തിരൂര്‍ തലക്കാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാമെഡിക്കല്‍ ഓഫിസറെ അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഉള്‍പ്പെടെ 8 എല്‍ഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍.
തലക്കാട് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വനിതാ മെഡിക്കല്‍ ഓഫിസര്‍ ബോധപൂര്‍വം വൈകിപ്പിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം ഭരണസമിതി രംഗത്തെത്തിയിരുന്നു.
പിന്നീട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആശുപത്രിയില്‍ എത്തി ഡോക്ടറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
സ്ത്രീയെ അപമാനിക്കല്‍, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍, കോവിഡ് മാനദണ്ഡം ലംഘിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിബാവ, മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ പി.മുഹമ്മദാലി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.ഷാജി, സിപിഐ തിരൂര്‍ മണ്ഡലം സെക്രട്ടറി കെ.ഹംസ, എന്‍സിപി ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ സി.പി.ബാപ്പുട്ടി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ ഇസ്മായില്‍ തലക്കാട്, അംഗം വി.രാജേഷ്, അക്ബര്‍ എന്നിവരെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.ഫര്‍ഷാദും സംഘവും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























