അനധികൃതമായി സൂക്ഷിച്ച 35 കുപ്പി മദ്യവും 24 കാന്‍ ബിയറുമായി ഒരാള്‍ പിടിയില്‍

പെരിന്തള്‍മണ്ണ പാങ്ങ് ചേണ്ടി ഭാഗത്ത് വ്യാപകമായി മദ്യ വില്‍പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്ന എക്സൈസ് സംഘം അനധികൃതമായി സൂക്ഷിച്ച 35 കുപ്പി മദ്യവും 24 കാന്‍ ബിയറുമായി ഒരാളെ അറസ്റ്റ് ചെയ്തു.
പാങ്ങ് ചേണ്ടി കക്കൂത്ത് വീട്ടില്‍ സുരേഷ്ബാബു(45)വിനെയാണ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ.മുഹമ്മദ് അബ്ദുല്‍ സലീമും സംഘവും അറസ്റ്റ് ചെയ്തത്.
മദ്യം കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പരിശോധന കര്‍ശനമാക്കുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍മാരായ കെ.എം.ശിവപ്രകാശ്, ഡി.ഫ്രാന്‍സിസ്,. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എന്‍.റിഷാദലി, എ.വി.ലെനിന്‍ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha