മൃതദേഹങ്ങൾ കണ്ടത് തൂങ്ങിയ നിലയിൽ; മക്കളെ കെട്ടിത്തൂക്കാന്‍ യുവതിക്ക് ഒറ്റയ്ക്ക് കഴിയില്ല എന്ന ആരോപണവുമായി പിതാവ് ; അമ്മയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

മലപ്പുറം പോത്തുകല്ലില്‍ അമ്മയും മൂന്നു മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരിച്ച രഹ്നയുടെ പിതാവ് രംഗത്ത്. മക്കളെ കെട്ടിത്തൂക്കാന്‍ യുവതിക്ക് ഒറ്റയ്ക്ക് കഴിയില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും രഹ്നയുടെ പിതാവ് രാജന്‍ . ഞെട്ടിക്കുളം സ്വദേശി 34 വയസുകാരി രഹ്ന മക്കളായ 13 കാരന്‍ ആദിത്യന്‍, 10 വയസുകാരന്‍ അര്‍ജുന്‍, 7 വയസുള്ള അനന്തു എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രഹ്നയെയും മക്കളേയും തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. തൂങ്ങുന്നതിന് മുന്‍മ്ബ് കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നു. കുടുംബനാഥന്‍ വിനീഷ് കണ്ണൂര്‍ ഇരിട്ടിയില്‍ ടാപ്പിങ് തൊഴിലാളിയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (11), അഭിനവ് (ഒമ്ബത്) എന്നിവരെയാണ് മരിച്ച നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തിയത്. പനങ്കയം കൂട്ടംകുളത്തെ വാടകവീട്ടില്‍ ഞായറാഴ്ച രാവിലെ 11ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. മരിച്ച കുട്ടികളില്‍ വിഷം അകത്തുചെന്നതിന്റെ അടയാളങ്ങളുണ്ട്. അതേസമയം, എന്തിനാണ് കൃത്യം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രഹ്നയുടെ മൊബൈല്‍ ഫോണുള്‍പ്പെടെ കൂടുതല്‍ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിക്കുകയുണ്ടായി .കോഴിക്കോട് പേരാമ്ബ്രയില്‍ ടാപ്പിങ് തൊഴിലാളിയായ രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. രഹ്ന ഫോണെടുക്കാത്തതിനെ തുടര്‍ന്ന് ബിനേഷ് വിളിച്ചറിയിച്ചതനുസരിച്ച് അയല്‍വാസിയായ സ്ത്രീ നോക്കിയപ്പോഴാണ് അമ്മയേയും മക്കളേയും മരിച്ച നിലയില്‍ കണ്ടത്. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.പിന്നീട് നാട്ടുകാര്‍ എത്തി ചവിട്ടിത്തുറന്നാണ് അകത്ത് കടന്നത്. പോത്തുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ ശംഭുനാഥിന്റെ നേതൃത്വത്തില്‍ നാലുപേരെയും പോത്തുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്ബൂര്‍ ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha