Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു

30 NOVEMBER 2020 09:46 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിലെ നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടേയാണ്. പോലീസ് ഭേദഗതി നിയമത്തിന് പിന്നാലെ കെ.എസ്.എഫ്.ഇ. ശാഖകളിലെ വിജിലന്‍സിന്റെ കൂട്ട റെയ്ഡും നേതാക്കളെ പരസ്യ പ്രതികരണത്തിലെത്തിച്ചു. രണ്ടിലും ഉപദേശികളായിരുന്നു കുളം ആക്കിയതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റി പാര്‍ട്ടിയില്‍ മൂടിവച്ചിരുന്ന പരാതികള്‍ ഇതോടെ പുറത്തേക്ക് വരികയാണ്.

കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്നാണ് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. 'ഓപ്പറേഷന്‍ ബചത്' എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നുമാണ് പത്രം പറയുന്നത്. പത്രത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയില്‍ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.

മൂന്ന് അപകടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1) കെ.എസ്.എഫ്.ഇ.യില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലന്‍സിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിനെ കുരുക്കാന്‍ സെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് സി.പി.എം. തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് ഇത്ര ഗുരുതരമായ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനത്തിനുമേല്‍ വരുന്നത്.

2) കിഫ്ബിയില്‍ അഴിമതിയാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം ആക്രമിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെയും സംശയത്തിലാക്കുന്നത്.

3) കെ.എസ്.എഫ്.ഇ.യുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണെന്നതാണ് മൂന്നാമത്തെ അപകടം.

അതേസമയം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായമാണുള്ളത്. പാര്‍ട്ടി അംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമണ്‍ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതില്‍ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലാണ്. അതും സര്‍ക്കാരിനും പാര്‍ട്ടിക്കും പഴികേള്‍പ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ കെ.എസ്.എഫ്.ഇ. പരിശോധനയും.

മന്ത്രി തോമസ് ഐസകും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വന്നത് വളരെ ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഉപദേശകന്റെ തല ഉരുളുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (1 hour ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (1 hour ago)

കൃത്യമായ നിമിഷം  (1 hour ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (2 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (2 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (10 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (10 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (10 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (11 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (11 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (12 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (13 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (13 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (13 hours ago)

Malayali Vartha Recommends