ശക്തി കുറഞ്ഞ് ബുറേവി..... ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് ഉച്ചയോടെ തെക്കന്‍ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാല്‍ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍... ചുഴലിയുടെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

ശക്തി കുറഞ്ഞ് ബുറേവി..... ശ്രീലങ്കയില്‍ വീശിയ ബുറെവി ചുഴലിക്കാറ്റ് ഉച്ചയോടെ തെക്കന്‍ കേരളത്തിലേക്കു കടക്കുമെങ്കിലും വേഗം കുറയുമെന്നതിനാല്‍ കടുത്ത ആശങ്കയ്ക്കിടയില്ലെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍... ചുഴലിയുടെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്കാണ് പൊതുഅവധി പ്രഖ്യാപിച്ചത്.
രാത്രിയോടെ തന്നെ ബുറേവി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി ശക്തി കുറഞ്ഞതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, ചുഴലിയുടെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകള്‍ക്ക് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത്,?പൊന്മുടി വഴി കേരളത്തിലേക്കു കടക്കുമ്പോഴേക്കും ചുഴലിയുടെ വേഗം മണിക്കൂറില്‍ 50 കിലോമീറ്ററിലും താഴെയാകുമെന്നാണ് പ്രതീക്ഷ. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. അതിനിടെ, ബുറേവിയുടെ കേരളത്തിലെ സഞ്ചാരപഥവും മാറുമെന്നാണ് ഇന്നലെ വൈകിയെത്തിയ സൂചന.
തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിര്‍ത്തി വഴി വര്‍ക്കലയ്ക്കു സമീപം കടലിലേക്കു മാറുമെന്നാണ് പുതിയ പ്രവചനം. നേരത്തേ നെയ്യാറ്റിന്‍കര വഴി വെങ്ങാനൂരിലൂടെ അറബിക്കടലിലെത്തി പ്രയാണം തുടരുമെന്നായിരുന്നു അറിയിപ്പ്. ചുഴലിയുടെ തീവ്രത കുറയുമെങ്കിലും കനത്ത മഴയ്ക്കും തീരമേഖലകളില്‍ കാറ്റിനും വന്‍തിരമാലകള്‍ക്കും സാദ്ധ്യതയുണ്ട്.
ബുധനാഴ്ച ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ ട്രിങ്കോമാലി തീരത്തു പ്രവേശിച്ച ചുഴലിക്കാറ്റ് ഇന്നലെ പകല്‍ ഇന്ത്യയ്ക്കും ലങ്കയ്ക്കും ഇടയിലുള്ള മാന്നാര്‍ കടലിടുക്ക് കടന്നിരുന്നു. ഇന്ത്യന്‍ തീരത്ത് പരമാവധി വേഗത 70 - 80 കിലോമീറ്റര്‍ ആയാണ് കണക്കാക്കുന്നതെങ്കിലും കരയിലേക്കു പ്രവേശിക്കുന്നതോടെ വേഗം കുറയും. കന്യാകുമാരി കടന്ന് ഉച്ചയോടെ തെക്കു കിഴക്കു കൂടി കേരളത്തില്‍ കടന്ന് അറബിക്കടലില്‍ പ്രവേശിക്കും.
https://www.facebook.com/Malayalivartha