കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

കള്ളന്മാരുടെ തലയിൽ ആണിയടിച്ച് അയ്യപ്പൻ . ശബരിമല പഴയ കൊടിമരത്തിലുണ്ടായിരുന്നതും തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതുമായ വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്. 2017-ല്‍ തന്ത്രി കണ്ഠരര് രാജീവര്‍ ഇത് കൈവശം വെച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് വാജിവാഹനം തിരികെ നല്‍കാമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു.
കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്‌ഐടി നടത്തിയ റെയ്ഡിലാണ് വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.ശബരിമല സ്വർണക്കൊള്ള വിഷയം ഉയർന്ന വേളയിൽതന്നെ പഴയ വാജി വാഹനം കാണാനില്ലെന്നു ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതു തന്റെ പക്കലുണ്ടെന്നും വീട്ടിൽ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചിരുന്നു. പിന്നീട് വാജി വാഹനം തിരിച്ചെടുക്കണമെന്നു ദേവസ്വം ബോർഡിനോടും തന്ത്രി ആവശ്യപ്പെട്ടിരുന്നു.വാജി വാഹനത്തില്‍ അടിമുടി ദുരൂഹതയാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി
നടത്തിയ പരിശോധനയില്‍ വാജിവാഹനം കണ്ടെടുത്തുവെങ്കിലും അത് തീര്‍ത്തും ദുരൂഹമാണ്. ശബരിമലയില്‍ പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമുണ്ട്. ശബരിമലയില്‍ പഴയ കൊടി മരം സ്വര്‍ണ്ണം പൂശി. ഈ സമയത്താണ് വാജി വാഹനം പോയത്.അന്ന് ഈ വാജി വാഹനം ഹൈദരാബാദിലായിരുന്നു. അവിടെ നിന്നും തന്ത്രിയുടെ വീട്ടിലെത്തിയെന്നാണ് സൂചന.
ഇക്കാര്യം തന്ത്രി സമ്മതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വാജി വാഹനം കൊണ്ടു പോയത് തന്ത്രിക്ക് കരുക്കായി മാറും.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാതെ തന്ത്രി അത് മറച്ചുവച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. അന്ന് മറുനാടന്‍ വെള്ളിയിലെ വാജി വാഹനം എന്നായിരുന്നും റിപ്പോര്‍ട്ട് ചെയ്തത്. വെള്ളി കൊടിമരം ആയിരുന്നുവെങ്കിലും മുകളിലുണ്ടായിരുന്നത് സ്വര്‍ണ്ണ വാജി വാഹനമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജിവരെ ജനുവരി 23 വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
അതേസമയം ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കവര്‍ന്ന കേസിലും കണ്ഠര് രാജിവരെ അറസ്റ്റു ചെയ്യാന്‍ എസ്‌ഐടിക്ക് ചൊവ്വാഴ്ച കോടതി അനുമതി നല്‍കിയിരുന്നു. വാജി വാഹനം തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് തന്ത്രി എഴുതിയ കത്ത് വലിയ കുരുക്കായി മാറും. ഈ കത്ത് സ്ഥിരീകരിക്കുന്നതും മോഷണ സമാനമായ സംഭവമാണ്.
https://www.facebook.com/Malayalivartha
























