സങ്കടക്കാഴ്ചയായി... സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു. കണിയാംപാറ മുട്ടത്തുപാറ പൊന്താമലയിൽ വീട്ടിൽ ബിജോയ് (43) ആണ് മരിച്ചത്. തിരുവല്ലയിലെ കവിയൂർ കണിയാംപാറയിൽ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം നടന്നത്.
ബിജോയിയുടെ സഹോദരൻ ബൈജുവിനെ നാലുപേർ അടങ്ങുന്ന സംഘം ചേർന്ന് വീടിന് സമീപത്തെ റോഡിൽ വച്ച് മർദിക്കുകയായിരുന്നു. ബൈജുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബിജോയ് മർദനം തടയാനായി ശ്രമിച്ചതോടെ ബിജോയിയുടെ തലക്ക് അക്രമികൾ ആഞ്ഞടിച്ചു.
അടിയേറ്റ് നിലത്ത് വീണ ബിജോയ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വടികളും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ.
സംഭവത്തിൽ ബിജോയിയുടെ പിതൃ സഹോദരിയുടെ മകൻ വാഴപ്പറമ്പിൽ റോയ് എന്ന് വിളിക്കുന്ന സാം വി ജോസഫ് , ഭാര്യ സൂസൻ , മകൾ ശ്രുതി, ഇവരുടെ കുടുംബ സുഹൃത്ത് ധനേഷ് എന്നിവരെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബിജോയുടെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
https://www.facebook.com/Malayalivartha

























