ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടം.... സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 25,665.60 ലും വ്യാപാരം

തുടർച്ചയായ രണ്ടാംദിനവും നഷ്ടം രേഖപ്പെടുത്തി ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 25,665.60 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേരിയ നേട്ടമുണ്ടാക്കി. ഐ.ടി.സി, ഐ.ആർ.സി.ടി.സി, ഡിക്‌സൺ ടെക്‌നോളജീസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഉൾപ്പെടെ 222 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണു.
വിദേശ നിക്ഷേപകർ തങ്ങളുടെ നിക്ഷേപം പിൻവലിക്കുന്നതാണ് വിപണിയെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. കമ്പനികളുടെ മൂന്നാംപാദ സാമ്പത്തിക ഫലങ്ങളിലെ സമ്മിശ്ര പ്രതികരണവും ഇന്ത്യ- യു.എസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും എന്നിവയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























