Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

14 JANUARY 2026 01:09 PM IST
മലയാളി വാര്‍ത്ത

പലതരത്തിലുള്ള വീഡിയോകൾ വൈറലാവാറുണ്ട് . ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ മഥുരയില്‍ കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് പരിഭ്രാന്തി പരത്തി. മുപ്പത്തൊന്‍പതുകാരനായ ദീപക് എന്ന ഇ-റിക്ഷാ ഡ്രൈവറാണ് ഒന്നരയടി നീളമുള്ള പാമ്പിനെ തന്റെ ജാക്കറ്റിലെ പോക്കറ്റിലിട്ട് ജില്ലാ ആശുപത്രിയില്‍ എത്തിയത്. കടിച്ച പാമ്പിനെ ഡോക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുക്കാനാണ് ഇയാള്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്.

പാമ്പിനെ പോക്കറ്റിലിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ആശുപത്രിക്ക് മുന്നിലിരിക്കുന്ന ദീപകിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.വീഡിയോയില്‍, ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കുന്ന ഇയാളോട് എന്താണ് സംഭവിച്ചതെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. തനിക്ക് പാമ്പ് കടിയേറ്റതായും അരമണിക്കൂറായി ഒരേ നില്‍പാണെന്നും ഇയാള്‍ മറുപടി നല്‍കി. എവിടെ നിന്നാണ് കടിയേറ്റതെന്ന് ചോദിച്ചതോടെ ചോദ്യകര്‍ത്താവിനെ ഞെട്ടിച്ചുകൊണ്ട് ജാക്കറ്റിനുള്ളില്‍ കയ്യിട്ട് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.ഇതോടെ, ചുറ്റിലുമുള്ളവര്‍ പരിഭ്രാന്തരാകുകയും പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

 

ആശുപത്രിയിലെത്തിയവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് പലരും പറഞ്ഞെങ്കിലും പാമ്പിനെ പുറത്തെടുക്കാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.വൃന്ദാവനിലേക്ക് ഇ-റിക്ഷയുടെ ബാറ്ററിക്കായി പോകുന്ന വഴിയാണ് ദീപക്കിന് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് ആന്റി വെനം കുത്തിവെപ്പ് എടുക്കുന്നതിനായി ഇയാള്‍ പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ മറ്റ് രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്

 

പാമ്പിനെ പുറത്ത് ഉപേക്ഷിക്കാന്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് നീരജ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്.അരമണിക്കൂറായി കാത്തുനിന്നിട്ടും തനിക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദീപക് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ഇയാള്‍ ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാമ്പിനെ പോക്കറ്റില്‍നിന്ന് പുറത്തെടുത്ത് കളയാന്‍ വഴിയാത്രക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും ദീപക് തയ്യാറായില്ല.

 

നിയന്ത്രണാതീതമായതോടെ ഡോക്ടര്‍മാര്‍ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ദീപക്കിനെ ശാന്തനാക്കുകയും പാമ്പിനെ സുരക്ഷിതമായി ഒരു പെട്ടിയിലേക്ക് മാറ്റുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (4 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (5 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (6 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (6 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends