56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ

56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തസഹസ്രങ്ങൾ തൊഴുകൈകളോടെ നിന്നു
.വൈകിട്ട് ആറരയോടെ നിലവിളക്കിൽ ആദ്യ ദീപം തെളിക്കുകയും പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ക്ഷേത്രത്തിനുൾവശം, മതിലകത്തിനു പുറത്തെ ചുമരുകൾ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിയിക്കുകയും ചെയ്തു. ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതിദീപങ്ങളും മിഴി തുറന്നപ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമായി.
രാത്രി എട്ടരയോടെ ശീവേലി ആരംഭിച്ചു. സ്വർണ നിർമിതമായ ഗരുഡ വാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളിൽ നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിച്ചു. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ അകമ്പടി സേവിച്ചു. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ അനുഗമിച്ചു. ലക്ഷദീപ ചടങ്ങിനോടനുബന്ധിച്ച് കോട്ടയ്ക്കകത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha



























