പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17കാരിയുടെ അവയവം ദാനം ചെയ്യും... വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് എത്തിക്കും

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച 17കാരിയുടെ അവയവം ദാനം ചെയ്യും. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്. വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് എത്തിക്കും. മറ്റു അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടു ഉള്ളവർക്ക് ദാനം ചെയ്യും.
വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുക. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്. പയ്യാവൂരിൽ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിനി മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം വെള്ളി രാവിലെ 7.00 മണി മുതൽ 10.30 വരെ വീട്ടിലും തുടർന്ന് 11 മണി മുതൽ 2.30 വരെ തിരൂർ സെന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിൽ പൊതു ദർശനത്തിന് വെക്കും. കട്ടിയാങ്കൽ മോൻസൺ-അനിത ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മാർഫിൻ, എയ്ഞ്ചൽ. ശവസംസ്ക്കാരം വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് തിരൂർ സെൻ്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ നടക്കും.
"
https://www.facebook.com/Malayalivartha

























