എന്തെങ്കിലും പറയാനുണ്ടോ രാഹുലേ ? രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ വളഞ്ഞ് മാധ്യമങ്ങൾ ;അരങ്ങേറിയത് വൻ പ്രതിഷേധം

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. വലിയ പ്രതിഷേധം അവിടെ അരങ്ങേറി. രാഹുലിന് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. എന്നാൽ മൗനമായിരുന്നു രാഹുലിന്റെ മറുപടി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തെളിവെടുപ്പ് നടത്തി. 2024 ഏപ്രിൽ 8ന് ഹോട്ടലിൽ എത്തിയെന്നു തെളിവെടുപ്പിനിടെ രാഹുൽ സമ്മതിച്ചു. അതിജീവിതയുടെ പേരിലാണ് മുറിയെടുത്തത്. മുറി തിരിച്ചറിഞ്ഞ രാഹുൽ യുവതിക്കൊപ്പം ഇവിടെ ഒരു മണിക്കൂർ ചെലവിട്ടെന്നു പറഞ്ഞു.
എന്നാൽ പീഡനത്തെ കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മൗനമായിരുന്നു മറുപടി. ഹോട്ടൽ റജിസ്റ്ററിൽ രാഹുലിന്റെ പേര് രാഹുൽ ബി.ആർ. എന്നാണ് നൽകിയിരിക്കുന്നത്. സന്ദർശക റജിസ്റ്ററിനു പകരം മുറി ബുക്ക് ചെയ്ത സംവിധാനത്തിൽ തന്നെയാണു രാഹുലിന്റെ പേരെന്നാണു സൂചന. ഇതേ വിവരങ്ങൾ ഹോട്ടലിലെ സിസ്റ്റത്തിലുമുണ്ട്. മുറിയുടെ വാടക നൽകിയതു താനാണെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























