ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം; തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

തൊഴിലുറപ്പ് നിയമം അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരേയുള്ള മൂന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായി മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന് തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം നടത്തിയത്. തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സണ്ണി ജോസഫ് അറിയിച്ചു.
അമ്മമാര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് സമരം നടത്തിയിട്ടും ആര്‍ക്കും ക്ഷീണമോ ദാഹമോ വിശപ്പോ ഉണ്ടായില്ല. അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
പാവപ്പെട്ടവരുടെ പണിയാധുങ്ങളുടെയും കായികാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. 80,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























