ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കിവീസ് മറികടക്കുകയായിരുന്നു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയെഴുതിയത്.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവീസ് ഒപ്പമെത്തി(1-1). 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റേത് മികച്ച തുടക്കമായിരുന്നില്ല.
ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയ്ക്കും ഹെന്റി നിക്കോള്‍സിനും കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. കോണ്‍വേ 16 റണ്‍സെടുത്തപ്പോള്‍ നിക്കോള്‍സ് വെറും പത്ത് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതോടെ കിവീസ് 46-2 എന്ന നിലയിലേക്ക് വീണു. തകര്‍ച്ചയെ അഭിമുഖീകരിച്ച ന്യൂസിലന്‍ഡിനെ പിന്നീട് വില്‍ യങ്ങും ഡാരില്‍ മിച്ചലും കരകയറ്റുന്നതാണ് രാജ്കോട്ടില്‍ കണ്ടത്.
"
സെഞ്ചറി നേടിയ ഡാരില്‍ മിച്ചല്‍ (117 പന്തില്‍ 131*), അര്‍ധസെഞ്ചറി നേടിയ വില്‍ യങ് (98 പന്തില്‍ 87) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസ് വിജയത്തില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha



























