Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പുരോഗിയായ വയോധിക നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.. വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി..


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

14 JANUARY 2026 01:00 PM IST
മലയാളി വാര്‍ത്ത

ഇന്ന് നേരം വെളുക്കുന്നതിനെ മുൻപേ തെളിവെടുപ്പ് രാഹുലുമായി നടത്തി പോലീസ് . വളരെ രഹസ്യമായിട്ടുള്ള നീക്കം .ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി.

നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു.ഹോട്ടലിലെ റജിസ്റ്ററിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

 

റജിസ്റ്ററിൽ സംഭവദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ സംഭവദിവസം ഇവർ ഹോട്ടലിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കണ്ടെടുത്തു.തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായാണ് വിവരം.

 

ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ എത്തിയിരുന്നതായും രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി.ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്.

തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘം ഹോട്ടലിനു മുൻപിൽ നിലയുറപ്പിച്ചിരുന്നു.തെളിവെടുപ്പിനു രാഹുലിനെ കൊണ്ടുവരും എന്നറിഞ്ഞ് ഇവിടേക്ക് ആളുകളും എത്തുന്നുണ്ട്. അതേസമയം തെളിവെടുപ്പിനായി രാഹുലിനെ പാലക്കാട്ടേക്കു കൊണ്ടുപോകണമോ എന്ന കാര്യത്തിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം  (47 minutes ago)

സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റാനായില്ലെന്ന് ആദിവാസി ഏകോപന സമിതി  (48 minutes ago)

ഗ്യാസ് സിലിണ്ടറിനായി ക്യൂ നിന്ന 66 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു  (53 minutes ago)

'ബാച്ച്‌ലര്‍ പാര്‍ട്ടി' രണ്ടാം ഭാഗം ചിത്രീകരണം പുരോഗമിക്കുന്നു  (58 minutes ago)

40,000 മെട്രിക് ടണ്‍ എല്‍പിജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടന്നു  (1 hour ago)

താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഭര്‍ത്താവ്: നെയ്യാര്‍ റിസര്‍വോയറില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

അപമാനകരമായ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്; അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി ഇന്ത്യ മാറുന്നുവെന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

അല്ലുവിന്റെ ആഡംബര തിയറ്ററില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും  (1 hour ago)

ഇറാനിൽ ആണവ ചോർച്ച.? ബങ്കർ ബസ്റ്റർ ബോംബുകൾ ആണവ കോട്ട വിഴുങ്ങി.. ഉപഗ്രഹ ചിത്രങ്ങളിൽ...  (1 hour ago)

ഭരണാധികാരി പറഞ്ഞു യൂസഫലി അത് കേട്ടു.. പ്രവാസികൾക്ക് ആശ്വാസം Tvm - Dubai 40000രൂപ...  (2 hours ago)

ഷഹനാസിന്റെ നെഞ്ചത്ത് കുത്തി ശ്രീനാ..! പേര് വെട്ടിയവനെ കോടതി കയറ്റും..! തെളിവുകൾ എല്ലാം പുറത്ത് രാഹുലിനെവച്ചും പറച്ചിൽ ..!  (2 hours ago)

മൊജ്തബ ഖമേനി മരിച്ചു..? സത്യം ഒളിപ്പിച്ച് ഇറാൻ..? ഇരുമ്പറയിൽ ജീവച്ഛവം ഖമേനിയുടെ 7 തലമുറയും ഡിം..!  (2 hours ago)

മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?  (2 hours ago)

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡി.എ, ഡി ആര്‍ അനുവദിച്ചു  (2 hours ago)

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു  (2 hours ago)

Malayali Vartha Recommends