ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ. എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കർദാസ് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് അത്യാസന്ന നിലയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സാങ്കേതികമായ നടപടിക്രമം മാത്രമാണ് ഈ അറസ്റ്റ്. പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡിലെ അംഗമാണ് ശങ്കർദാസ്. ആശുപത്രിയിൽ നിന്ന് പോലും മാറ്റാനായി കഴിയാത്ത അവസ്ഥയാണ്. ചോദ്യം ചെയ്യാനോ വിവരങ്ങൾ ചോദിക്കാൻ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിൽ വിജിലൻസ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങൾ നടത്തും. അറസ്റ്റിന്റെ നടപടി ക്രമങ്ങൾ കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എസ്‌ഐടി ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതു മുതൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് ആശുപത്രിയിൽ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha



























