നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റില്‍ ... അയല്‍ക്കാരോട് വയറില്‍ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞ് ധരിപ്പിച്ചു, ചില പച്ചില മരുന്നുകള്‍ അരച്ചു കുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ഒടുവില്‍ ഇല്ലാതാക്കി,വീടിനു പിറകിലെ പപ്പായ മരത്തിന്റെ ചോട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീയാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് , നാടിനെ നടുക്കിയ സംഭവമിങ്ങനെ....

നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിനു പിന്നില്‍ കുഴിച്ചുമൂടിയതിന് യുവതി അറസ്റ്റിലായി. പനവൂര്‍ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തോട്ടിന്‍കര കുന്നിന്‍പുറത്ത് വീട്ടില്‍ വിജിയാണ് (29) പോലീസിന്റെ പിടിയിലായത്. വീടിനു പിറകിലെ പപ്പായ മരത്തിന്റെ ചോട്ടില്‍ ഈച്ച ശല്യം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ സ്ത്രീയാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ മുറിയില്‍ രക്തം കണ്ടത് മൂത്ത കുട്ടി ഇവരോട് പറഞ്ഞിരുന്നു. ഇവര്‍ മറ്റ് അയല്‍ക്കാരെ അറിയിച്ചാണ് പൊലീസിനെ വരുത്തിയത്.
സംഭവം നെടുമങ്ങാട് പൊലീസ് പറയുന്നതിങ്ങനെയാണ് യുവതി വര്‍ഷങ്ങളായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ആറും ഒന്‍പതും വയസുള്ള പെണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കുന്ന വിജി താന്‍ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചിരിക്കുകയായിരുന്നു. വയറില്‍ മുഴയാണെന്നും ശസ്ത്രക്രിയ ചെയ്യണമെന്നും അയല്‍ക്കാരെ പറഞ്ഞ് ധരിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചില പച്ചില മരുന്നുകള്‍ അരച്ചു കുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുണിയില്‍ പൊതിഞ്ഞ് കിടപ്പുമുറിയില്‍ സൂക്ഷിച്ച ജഡം രാത്രിയില്‍ വീടിന് പിറകിലായി കുഴിച്ചിട്ടു. അച്ഛന്‍ മണിയനും വിജിയുടെ മക്കളും സംഭവദിവസം വീട്ടിലുണ്ടായിരുന്നു. വിജിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. ബാലരാമപുരം സ്വദേശി രാജേഷാണ് ഭര്‍ത്താവ്. പത്ത് വര്‍ഷം മുമ്പ് നിര്‍മ്മാണത്തൊഴിലാളിയായ രാജേഷിനൊപ്പം വിജി ഇറങ്ങിപ്പോയതാണ്. നാലുവര്‍ഷം മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗത്തെയും വഴിവിട്ട ബന്ധങ്ങളെയും ചൊല്ലി വിജിയുമായി പിണങ്ങിയ ഇയാള്‍ സ്വദേശമായ ബാലരാമപുരത്താണ് ഇപ്പോള്‍ താമസിക്കുന്നത്.
നെടുമങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha

























