ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനല്‍കി കെഎസ്ആര്‍ടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കിയത്. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നല്‍കുക.പൊന്മുടിയില്‍ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതിനായി ഭരണകൂടം ബസുകള്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബസുകള്‍ നല്‍കിയത്. ബസുകളില്‍ പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നല്‍കാവുന്ന വിധത്തില്‍ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു.
https://www.facebook.com/Malayalivartha