സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും...ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശിവശങ്കറിനൊപ്പം സ്വപ്നയേയും സരിത്തിനെയും ഒരുമിച്ചിരുത്തിയായിരിക്കും ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍. കേസില്‍ വമ്ബന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നല്‍കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുമെന്നാണ് കസ്റ്റംസും കരുതുന്നത്.
https://www.facebook.com/Malayalivartha

























