തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍.... തീരുമാനങ്ങള്‍ കോവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്‌കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല. തീരുമാനങ്ങള്‍ കോവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഡിസംബര്‍ 17 മുതല്‍ അധ്യാപകര്‍ സ്‌കൂളില്‍ ചെല്ലണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എത്ര ശതമാനം അധ്യാപകര്‍ ഓരോദിവസവും ചെല്ലണമെന്നത് സ്‌കൂള്‍തലത്തില്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കും.
10, 12 ക്‌ളാസുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍നിന്നുള്ള സംശയം തീര്‍ക്കാനും പോരായ്മകള്‍ പരിഹരിച്ചുള്ള ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും അനുമതി നല്‍കും.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടുമാസ ഇടവേളയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനാല്‍ താഴ്ന്ന ക്ലാസുകള്‍ ഈ അധ്യയന വര്‍ഷം തുറക്കാനിടയില്ല.
നിലവില്‍ എട്ടാം ക്ലാസ് വരെയാണ് എല്ലാവര്‍ക്കും ജയം. എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കാനാണ് ആലോചന.
നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ സിലബസ് കുറച്ചിരിക്കുന്നത് പല രീതിയിലാണ്. 10, 11, 12 ക്ലാസുകളെ അടിസ്ഥാനമാക്കി വിവിധ പ്രവേശന, സ്‌കോളര്‍ഷിപ്പ് പരീക്ഷകളുള്ളതിനാല്‍ ഇതിന് ഏകീകൃത സ്വഭാവം വേണമെന്ന ആവശ്യമുയര്‍ന്നു.
ദേശീയ തലത്തില്‍ വിവിധ പരീക്ഷാ ബോര്‍ഡുകളുടെ ഏകീകൃത സംവിധാനമായ കോണ്‍ഫെഡറേഷന്‍ ഓഫ് അലൈഡ് ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇക്കാര്യം പരിഗണിക്കുന്നു. കേരളത്തില്‍ സിലബസ് കുറയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ്. ദേശീയ തലത്തില്‍ സിലബസ് വെട്ടിക്കുറച്ചാല്‍ അതിനനുസരിച്ച കുറവ് ഇവിടെയും വരുത്തും.
"
https://www.facebook.com/Malayalivartha

























